Skip to main content

അനധികൃത പോസ്റ്റര്‍, ഫ്‌ളക്‌സ് നീക്കി

 

 

തൊടുപുഴ നിയോജകമണ്ഡലത്തിലെ മുതലക്കോടം, ഏഴല്ലൂര്‍, കരിമണ്ണൂര്‍, നെയ്യശ്ശേരി, ചെപ്പുകുളം, പെരുമ്പിള്ളിച്ചിറ, വെങ്ങല്ലൂര്‍, ഈസ്റ്റ് കലൂര്‍, മണക്കാട് എന്നിവിടങ്ങളില്‍ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന 455 പോസ്റ്ററുകള്‍, പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന 11 ഫ്‌ളക്‌സ് ബോര്‍ഡുകള്‍, സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിരുന്ന 6 ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്തു.

ഏലപ്പാറ -വാഗമണ്‍ റോഡില്‍ ബോണാമി ജംഗ്ഷനില്‍ തെരഞ്ഞെടുപ്പ് ചട്ടത്തിന് വിരുദ്ധമായി  റോഡിന് കുറുകെ പഞ്ചായത്ത് വക ഹൈമാസ്‌ക് ലൈറ്റില്‍ കെട്ടിയിരുന്ന കൊടി, തോരണങ്ങള്‍, കുമളി പോസ്റ്റോഫീസിന് എതിര്‍വശത്ത് മതിലില്‍ പതിച്ചിരുന്ന പോസ്റ്റര്‍ എന്നിവ പീരുമേട് നിയോജകമണ്ഡലത്തിലെ എം.സി.സി ആന്റ് ആന്റി ഡീഫേയ്‌സ്‌മെന്റ് നീക്കം ചെയ്തു.

date