Skip to main content

എം.വി.ഡി സേവനങ്ങള്‍ വാഹന്‍ സാരഥിയിലേക്ക്

 

 

മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ മെയ് ഒന്നുമുതല്‍ കേന്ദ്രീകൃത വെബ് അധിഷ്ഠിത സംവിധാനമായ വാഹന്‍ സാരഥിയിലേക്ക് പൂര്‍ണമായും മാറുകയാണ്. നിലവില്‍ ഉപയോഗിച്ച് വരുന്ന സ്മാര്‍ട്ട്മൂവ് സോഫ്റ്റ്‌വെയര്‍ വഴി നല്‍കിയിട്ടുള്ള ലൈസന്‍സ് സംബന്ധമായതും വാഹനം സംബന്ധമായതുമായ രജിസ്‌ട്രേഷനും എല്ലാ അനുബന്ധ സേവനങ്ങളും തുടര്‍നടപടികള്‍ ഇതുവരെ പൂര്‍ത്തിയാകാത്ത എല്ലാ അപേക്ഷകളും ഏപ്രില്‍ 30ന് മുമ്പായി നടപടികള്‍ പൂര്‍ത്തീകരിക്കണം. നിലവിലുള്ള സംവിധാനം  മുഖേന ലേണേഴ്‌സ് ലൈസന്‍സ് കരസ്ഥമാക്കി ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകാതിരിക്കുന്നതും താല്‍ക്കാലിക രജിസ്‌ട്രേഷന്‍ കരസ്ഥമാക്കി സ്ഥിര രജിസ്‌ട്രേഷന് വാഹനം ഹാജരാക്കാതിരിക്കുന്ന അപേക്ഷകരും എത്രയും പെട്ടെന്ന് ആര്‍.ടി.ഒ / സബ് ആര്‍.ടി ഓഫീസുകളുമായി ബന്ധപ്പെട്ട്  നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണെന്ന് ഇടുക്കി ആര്‍.ടിഒ ആര്‍. രാജീവ് അറിയിച്ചു.

date