Skip to main content

കുടിവെള്ളക്ഷാമം:  വാട്ടര്‍ അതോറിറ്റിയില്‍ 24 മണിക്കൂറും പരാതികള്‍ സ്വീകരിക്കും

 

വേനല്‍ രൂക്ഷമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികള്‍ വാട്ടര്‍ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കാം. തിരുവനന്തപുരം വെള്ളയമ്പലത്തുള്ള വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തും എല്ലാ ജില്ലകളിലും ഡിവിഷന്‍ ഓഫീസുകളിലും പരാതി സ്വീകരിക്കാന്‍ മുഴുവന്‍ സമയ സംവിധാനമേര്‍പ്പെടുത്തി. 

 

കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികള്‍ നല്‍കുന്നതിന് സംസ്ഥാനത്ത് എവിടെ നിന്നും 9188127950, 9188127951 എന്നീ നമ്പരുകളില്‍ വാട്ടര്‍ അതോറിറ്റി ആസ്ഥാനത്ത് ബന്ധപ്പെടാം. 18004255313 എന്ന ടോള്‍ഫ്രീ നമ്പരും 9495998258 എന്ന വാട്സാപ്പ് നമ്പരും ഇതിനായി 

ഏര്‍പ്പെടുത്തിയിട്ടുണ്ട്.  വാട്ടര്‍ അതോറിറ്റി വെബ്സൈറ്റില്‍ ( www.kwa.kerala.gov.in    ) ജനമിത്ര ആപ് വഴിയും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. കോട്ടയം ജില്ലയില്‍ പരാതികള്‍ സമര്‍പ്പിക്കുന്നതിനുള്ള ഫോണ്‍ നമ്പരുകള്‍. ജില്ലാ കണ്‍ട്രോള്‍ റൂം - 0481-2563701, കോട്ടയം ഡിവിഷന്‍ ഓഫീസ് - 9188127940, കടുത്തുരുത്തി ഡിവിഷന്‍ ഓഫീസ് - 9188127939

date