ജില്ലയില്‍ 1025 ലൊക്കേഷനുകളിലായി 2210 പോളിങ് ബൂത്തുകള്‍
പൊതു തിരഞ്ഞെടുപ്പിന് ജില്ലയില്‍ 1025 ലൊക്കേഷനുകളിലായി 2110 പോളിംഗ് ബൂത്തുകള്‍ വോട്ടെടുപ്പിനായി ക്രമീകരിക്കും. ജില്ലയിലെ മുഴുവന്‍ വോട്ടര്‍മാര്‍ക്കും സുഗമമായി സമ്മതിദാനാവകാശം വിനിയോഗിക്കാനാകുന്ന രീതിയിലാണ് ബൂത്തുകള്‍ സജ്ജമാക്കുന്നത്.
തൃത്താല നിയോജക മണ്ഡലത്തില്‍ 88 ഇടങ്ങളിലായി 155 ബൂത്തുകള്‍ ആണുള്ളത്. പട്ടാമ്പിയില്‍ 83 ലൊക്കേഷനുകള്‍ 162 ബൂത്തുകള്‍.
ഷൊര്‍ണൂര്‍ നിയോജകമണ്ഡലത്തില്‍ 108 ലൊക്കേഷനുകള്‍ 208 ബൂത്തുകള്‍.
ഒറ്റപ്പാലത്ത് 102 ലൊക്കേഷനുകളിലായി 211 ബൂത്തുകള്‍ ഉണ്ട്.
കോങ്ങാട് നിയോജക മണ്ഡലത്തില്‍ 79 ലൊക്കേഷനുകളില്‍ ആയി 172 ബൂത്തുകള്‍, മണ്ണാര്‍ക്കാട് 92 ലൊക്കേഷനുകള്‍ 181 ബൂത്തുകള്‍.
മലമ്പുഴ നിയോജക മണ്ഡലത്തില്‍ 90 ലൊക്കേഷനുകള്‍ 216 ബൂത്തുകളും ഉണ്ട്.
പാലക്കാട് നിയോജകമണ്ഡലത്തില്‍ 81 ലൊക്കേഷനുകളില്‍ ആയി 180 ബൂത്തുകള്‍ ആണുള്ളത്.
തരൂര്‍ മണ്ഡലത്തില്‍ 70 ലൊക്കേഷനുകളില്‍ ആയി 148 ബൂത്തുകള്‍.
ചിറ്റൂരില്‍ 73 ലൊക്കേഷനുകളില്‍ ആയി 156 ബൂത്തുകള്‍.
നെന്മാറയില്‍ 89 ലൊക്കേഷനുകളില്‍ 172 ബൂത്തുകള്‍.
ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ 70 ലൊക്കേഷനുകളും 149 ബൂത്തുകളുമാണ് ജില്ലയില്‍ ക്രമീകരിച്ചിട്ടുളളത്.
- Log in to post comments