ലോകസഭാ തെരഞ്ഞെടുപ്പ:് ജില്ലയില്‍ 10404 ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു
ലോകസഭാ തെരഞ്ഞെടുപ്പ് ദിനത്തില്‍ ജില്ലയില്‍ വിവിധ പോളിങ് ബൂത്തുകളിലേക്കായി 10404 ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം.ബി. ഗിരീഷ് അറിയിച്ചു. ജില്ലയിലെ 2110 പോളിങ് ബൂത്തികളിലേക്കായി 10404 ഉദ്യോഗസ്ഥരെയാണ് നിയമിച്ചത്. നിലവില്‍ തെരഞ്ഞെടുപ്പ് ദിനത്തില്‍ 8440 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്, കൂടാതെ 1964 പേരെ ആവിശ്യാനുസരണം നിയോഗിക്കുന്നതിന് കരുതല്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രിസൈഡിങ് ഓഫീസര്‍ വിഭാഗത്തില്‍ 729 സ്ത്രീകളെയും 1381 പുരുഷന്‍മാരെയുമാണ് നിയമിച്ചത്. ഒന്നാം പോളിങ് ഓഫീസര്‍ വിഭാഗത്തില്‍ 980 സ്ത്രീകള്‍ 1130 പുരുഷന്‍മാര്‍, രണ്ടാം പോളിങ് ഓഫീസര്‍ വിഭാഗത്തില്‍ 377 സ്ത്രീകള്‍, 1733 പുരുഷന്‍മാര്‍, മൂന്നാം പോളിങ് ഓഫീസര്‍ വിഭാഗത്തില്‍ 1600 സ്ത്രീകള്‍ക്കു 510 പുരുഷന്‍മാര്‍ക്കുമാണ് ചുമതല. കരുതല്‍ വിഭാഗത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ തലത്തില്‍ 332 സ്ത്രീകള്‍ക്കും 159 പുരുഷന്‍മാരും, ഒന്നാം പോളിങ് ഓഫീസര്‍ വിഭാഗത്തില്‍ 140 സ്ത്രീകള്‍ 351 പുരുഷന്‍മാര്‍, രണ്ടാം പോളിങ് ഓഫീസര്‍ വിഭാഗത്തില്‍ 491 സ്ത്രീകളും, മൂന്നാം പോളിങ് ഓഫീസര്‍ വിഭാഗത്തില്‍ 60 സ്ത്രീകളെയും 431 പുരുഷന്‍മാരെയുമാണ് നിയോഗിച്ചിരിക്കുന്നത്.
- Log in to post comments