വോട്ടര്‍പട്ടികയില്‍ പേര് പരിശോധിക്കാന്‍ ഒട്ടേറെ സൗകര്യങ്ങള്‍
വോട്ടര്‍പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ എന്ന് പരിശോധിക്കാന്‍ നിരവധി മാര്‍ഗങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടു ചെയ്യാന്‍ ബൂത്തിലേക്കു പോകുന്നതിനു മുന്‍പ് വോട്ടര്‍പട്ടിക പരിശോധിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും ഏതു ബൂത്തിലാണ് നമുക്ക് വോട്ട് എന്നും അറിയാം.
സ്മാര്‍ട്ട് ഫോണുകളില്‍ വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഇതില്‍ എപിക് നമ്പര്‍ എന്ന ഭാഗത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിന്‍റെ നമ്പര്‍ ടൈപ്പ് ചെയ്തു കൊടുത്താല്‍ പേര്, പോളിങ് സ്റ്റേഷന്‍, ക്രമനമ്പര്‍ അറിയാന്‍ സാധിക്കും. കൂടാതെ ബി.എല്‍.ഒയുടെ പേരും ഫോണ്‍ നമ്പറും, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തുടങ്ങി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങളും ഇതിലൂടെ അറിയാം. ഒരു ബി.എല്‍.ഓ ക്ക് ഒരു പോളിങ്ങ് ബൂത്തിന്‍റെ ചുമതലയാണ് ഉണ്ടാകുക.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റുകളായ ലരശ.ഴീ്.ശി, രലീ.സലൃമഹമ.ഴീ്.ശി എന്നിവയില്‍ നിന്നും ി്ുെ.ശി ല്‍ വോട്ടര്‍പട്ടികയില്‍ പേര് പരിശോധിക്കാം. ഇതിന് പുറമെ 1800111400, 18004250491 എന്നീ ട്രോള്‍ഫ്രീ നമ്പറുകളില്‍ നിന്നും വോട്ടര്‍പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. 1950 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചും വിവരങ്ങളറിയാം. ഋജകഇ എന്ന് ടൈപ്പ് ചെയ്തതിനു ശേഷം വോട്ടര്‍ ഐഡി കാര്‍ഡിലെ നമ്പര്‍ ടൈപ്പ് ചെയ്ത് എസ്.എം.എസ് അയച്ചാല്‍ വിവരങ്ങള്‍ ലഭ്യമാകും.
ഇതിനു പുറമെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വില്ലേജോഫീസ്, താലൂക്കോഫീസ്, ഗ്രാമപഞ്ചായത്തുകള്‍, കലക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്നും വോട്ടര്‍പട്ടിക പരിശോധിക്കാം.
- Log in to post comments