Post Category
പൊതു തിരഞ്ഞെടുപ്പ്: ആയുധങ്ങള്‍ കൈവശം വെയ്ക്കുന്നതിന് കര്‍ശന നിരോധനം
പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഏപ്രില്‍ 21 മുതല്‍ 23 വരെ ആയുധം കൊണ്ടുപോവുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചു കൊണ്ട് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരമാണ് നിരോധനം. പൊതു ജനങ്ങള്‍ക്കും ജില്ല സന്ദര്‍ശിക്കുന്നവര്‍ക്കും ഉത്തരവ് ബാധമായിരിക്കും. അതേസമയം, സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ച് ഡെപോസിറ്റ് ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയ ബാങ്ക്/ ധനകാര്യ സ്ഥാപനങ്ങളുടെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഉത്തരവ് ബാധകമല്ല.
date
- Log in to post comments