Skip to main content

കൈയേറ്റ ശ്രമം: പ്രതിക്ക് ആറ് മാസം തടവും പിഴയും

 

കുഴല്‍മന്ദം പൊന്നുംപിലായ്ക്കല്‍ അയ്യപ്പനെ ആക്രമിച്ച കേസില്‍ പ്രതിക്ക് ആറ് മാസം തടവും 2500 രൂപ പിഴയും ശിക്ഷ വിധിച്ചു. പൊന്നുംപിലായ്ക്കല്‍ രാധാകൃഷ്ണനെ(56) ആണ് പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രമ ശിക്ഷിച്ചത്. 2011 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുത്തന്നൂരിലുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ അയ്യപ്പനെ രാധാകൃഷ്ണന്‍ തടഞ്ഞു നിര്‍ത്തി മതിലില്‍ ചേര്‍ത്ത് നിര്‍ത്തി പരിക്കേല്‍പ്പിച്ചുവെന്നതാണ് കേസ്സിനാസ്പദമായ സംഭവം. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് കുഴല്‍മന്ദം പോലീസാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഷീബ ഹാജരായി.

date