Skip to main content
റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ കുടുംബസമേതം  കോളിയടുക്കം ഗവര്‍മെന്റ് യുപി സ്‌കൂളിലെ  33-ാം നമ്പര്‍  പോളിങ് ബൂത്തില്‍ എത്തുന്നു

മന്ത്രിയും എം എല്‍ എമാരും വോട്ട് രേഖപ്പെടുത്തി

പതിനേഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും ജില്ലയിലെ എം എല്‍ എമാരും  കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വോട്ട് രേഖപ്പെടുത്തി. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ കോളിയടുക്കം ഗവര്‍മെന്റ് യുപി സ്‌കൂളിലെ  33-ാം നമ്പര്‍  പോളിങ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.എന്‍.എ  നെല്ലിക്കുന്ന് എം എല്‍ എ, നെല്ലിക്കുന്ന് ഗവര്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കഡറി സ്‌കൂളിലെ 141-ാം ബൂത്തില്‍ ആദ്യവോട്ടര്‍ ആയി വോട്ട് ചെയ്തു. കൂട്ടക്കനി ഗവര്‍മെന്റ് യുപി സ്‌കൂളിലെ 132-ാം നമ്പര്‍ പോളിങ് ബൂത്തിലാണ് കെ.കുഞ്ഞിരാമന്‍ എം എല്‍ എ വോട്ട് രേഖപ്പെടുത്തിയത്. എം രാജഗോപാലന്‍ എം എല്‍ എ കയ്യൂര്‍ ഗവര്‍മെന്റ്  വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ  30-ാം നമ്പര്‍ ബൂത്തിലും വോട്ടവകാശം വിനിയോഗിച്ചു.

date