Skip to main content

വൈദ്യുതി സുരക്ഷാവാരം: ഉദ്ഘാടനം മേയ് രണ്ടിന്

 

കേരള സർക്കാർ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിന്റെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്, എനർജി മാനേജ്‌മെന്റെ സെന്റർ (കേരള), അനെർട്ട്, ഫാക്ടറീസ് & ബോയിലേഴ്‌സ് വകുപ്പ്, കേരളാ ഫയർ & റെസ്‌ക്യൂ സർവീസസ് വകുപ്പ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന വൈദ്യുത സുരക്ഷാവാരം 2019-ന്റെ സംസ്ഥാനതല ഉദ്ഘാടനം ഊർജ വകുപ്പ് സെക്രട്ടറി ഡോ.ബി.അശോക് മേയ് രണ്ടിന് രാവിലെ 10ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പ്യ ചേംബറിൽ നിർവഹിക്കും. മേയ് ഏഴുവരെ സംസ്ഥാനത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിക്കും. വൈദ്യുതി സുരക്ഷ സംബന്ധിച്ച പൊതുജന ബോധവത്ക്കരണമാണ് വാരാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

പി.എൻ.എക്സ്. 1173/19

date