മെയ്ദിന ജില്ലാ കായികമേള
ജില്ലാ ഭരണകൂടത്തിന്റെയും തൊഴില്‍ വകുപ്പിന്റെയും, സ്പോര്‍ട്സ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ തൊഴിലാളികള്‍ക്കായുള്ള കായിക മത്സരങ്ങള്‍ മലപ്പുറം എം.എസ്.പി. എല്‍.പി. സ്കൂള്‍ ഗ്രൗണ്ടില്‍ മെയ് ഒന്നാം തീയതി നടക്കും. അത്ലറ്റിക്സ്, വോളീബോള്‍, വടംവലി ഇനങ്ങളിലാണ് മത്സരങ്ങള്‍ നടത്തുന്നത്. അത്ലറ്റിക്സില് പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും, വോളീബോള്‍, വടംവലി എന്നീ ഇനങ്ങളില്‍ പുരുഷന്മാര്ക്ക് മാത്രവുമാണ് മത്സരങ്ങള്‍ നടത്തുക. സ്പെഷ്യല്‍ ഐറ്റമായി ഫാന്‍സി ഡ്രസ്സ് മത്സരവും ഉണ്ടായിരിക്കുന്നതാണ്.
താല്പര്യമുള്ള തൊഴിലാളികളായ കായിക താരങ്ങള്‍ എന്‍ട്രികള്‍ ഏപ്രില്‍ 29 ന് വൈകീട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷനിലെ ജില്ലാ ലേബര്‍ ഓഫീസില്‍ നല്‍കണം. അത്ലറ്റിക്സില് ഒരാള്‍ക്ക് നാല് ഇനങ്ങളിലും റിലേയിലും പങ്കെടുക്കാം. ടീം ഗെയിമുകളില്‍ ഒരു സ്ഥാപനത്തിന് പരമാവധി രണ്ട് എന്‍ട്രികള്‍ നല്‍കാം. എന്‍ട്രി ഫോമുകളും കൂടുതല്‍ വിവരങ്ങളും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, ജില്ലാ ലേബര്‍ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍ : 0483 2734701.
- Log in to post comments