Skip to main content

ഹരിത കേരള മിഷന്റെ 'പെന്‍സില്‍' ക്യാമ്പയിന് ഇന്ന് തുടക്കം.

'ആരോഗ്യരക്ഷക്ക് മാലിന്യമുക്ത പരിസരം' എന്ന ലക്ഷ്യം വച്ച് കുട്ടികള്‍ക്ക് വേണ്ടി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന അവധിക്കാല ക്യാമ്പ് 'പെന്‍സില്‍' ഇന്ന് തുടങ്ങുന്നു. പരിപാടി ഇന്ന്( ഏപ്രില്‍ 26) മുതല്‍ 30 വരെയുളള ദിവസങ്ങളില്‍ തിരൂര്‍ സാംസ്‌ക്കാരിക സമുച്ചയത്തില്‍ വെച്ചും നിലമ്പൂര്‍ വനം വകുപ്പിന്റെ ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും നടക്കും കുടുംബശ്രീ മിഷന്‍, ആരോഗ്യവകുപ്പ്, ശുചിത്വ മിഷന്‍, കില, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. കഴിഞ്ഞ വര്‍ഷം നടത്തിയ ജാഗ്രതോത്‌സവത്തിന്റെ തുടര്‍പരിപാടിയായിട്ടാണ് പെന്‍സില്‍ ക്യാമ്പുകള്‍ വിഭാവനം ചെയ്തിട്ടുളളത്.
പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ടതാണ് എന്നതും പൂര്‍ണ്ണമായും വിനിയോഗിച്ച് തീര്‍ക്കാമെന്നുളളതുമാണ് പെന്‍സിലിന്റെ സവിശേഷത. മാലിന്യത്തിന്റെ അളവ് കുറക്കുകയും, പരിസ്ഥിത സൗഹൃദ വസ്തുക്കള്‍ കൂടുതലായി ഉപയോഗിക്കുകയും ചെയ്യുന്ന ശീലം വളര്‍ത്താന്‍ ലക്ഷ്യമിട്ടുളള ക്യാമ്പിന് 'പെന്‍സില്‍' എന്നു പേരിട്ടത് അതിനാലാണ്. കുട്ടികളില്‍ മാലിന്യസംസ്‌ക്കരണം, ഹരിതനിയമം എന്നിവയില്‍ അവബോധം സൃഷ്ടിക്കുക, പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗ ശീലം വളര്‍ത്തുക എന്നിവയാണ് ക്യാമ്പിന്റെ ലക്ഷ്യം.
ഓരോ വാര്‍ഡിലെയും ബാലസഭയിലെ 6,7,8,9 ക്ലാസിലെ കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. മെയ് 20 ന് മുമ്പ് വാര്‍ഡുതല അവധിക്കാല ക്യാമ്പ് പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുളളത്.

 

date