Skip to main content

ഷട്ടില്‍ ബാഡ്മിന്റണ്‍ചാമ്പ്യന്‍ഷിപ്പ് മെയ് 3,4 തീയതികളില്‍ മഞ്ചേരിയില്‍

 

മലപ്പുറം ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മഞ്ചേരി കോസ്‌മോപൊളീറ്റന്‍ ക്ലബിന്റെയും യോനക്‌സ് സണ്‍റൈസ് പ്രൈ. ലിമിറ്റഡിന്റെയും സഹകരണത്തോടെ   മെയ്  3,4  തീയതികളില്‍ മഞ്ചേരി കോസ്‌മോപൊളീറ്റന്‍ ക്ലബ്  എന്‍.ടി. ദാമോദരന്‍ മെമ്മോറിയല്‍  ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തുന്നതാണ്.  ബോയ്‌സ് സിംഗിള്‍സ്, മെന്‍ ഡബിള്‍സ്, വെറ്ററന്‍സ് ഡബിള്‍സ്, വുമണ്‍ സിംഗിള്‍സ്,  മാസ്റ്റേഴ്‌സ് ഡബിള്‍സ്  എന്നിവ  അടങ്ങുന്നതാണ് ഇന്റര്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പ്. ജില്ലയിലെ അംഗീകൃത ക്ലബ് മുഖേനയുള്ള ടീമുകള്‍ക്ക് മാത്രമെ മത്സരത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളു. താല്‍പര്യമുള്ളവര്‍ മെയ് 1ന് വൈകുന്നേരം 5 മണിക്കകം സെക്രട്ടറി,  ജില്ല ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന്‍   സിപോര്‍ട്‌സ് പ്രമോഷന്‍ അക്കാഡമി, ഗ്രൗണ്ട് വ്യൂ ടവര്‍, മഞ്ചേരി എന്ന വിലാസത്തില്‍  അപേക്ഷിക്കുവാന്‍ താല്‍പര്യപ്പെടുന്നു. ഫോണ്‍-8606589314.

 

date