കണ്ണൂര്‍ അറിയിപ്പുകള്‍
അവധിക്കാല ഐ ടി ഐ കോഴ്‌സുകള്‍
കണ്ണൂര്‍ ഗവ.ഐ ടി ഐ യില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഐ എം സി നടത്തുന്ന അവധിക്കാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്‍, റോബോട്ടിക്‌സ് എഞ്ചിനീയറിംഗ് എന്നീ കോഴ്‌സുകളിലാണ് പ്രവേശനം. രണ്ടുമാസമാണ് കാലാവധി. ഫോണ്‍:9745479354.
വൈദ്യുതി മുടങ്ങും
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മണ്ടൂര്‍, കോക്കാട്, ചുമടുതാങ്ങി, ബൈപാസ് റോഡ്, പീരക്കാംതടം, കക്കോണി, പുത്തൂര്‍ ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 27) രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ചാവശ്ശേരി, ആവട്ടി, 19 ാം മൈല്‍, കായലൂര്‍, കുംഭംമൂല, ഹസന്‍മുക്ക്, അടുവാരി ഭാഗങ്ങളില്‍ നാളെ
(ഏപ്രില്‍ 27) രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മമ്പാല, പറശ്ശിനിപ്പുഴ, കുറ്റിയില്‍ ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 27) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരം, തങ്ങള്‍വയല്‍, മിനി ഇന്‍ഡസ്ട്രി, ഫെറി റോഡ്, പ്രീമിയര്‍ കമ്പനി പരിസരം ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 27) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ശില്‍പശാലകള്‍ മെയ് ഏഴ് മുതല്‍
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ നടക്കുന്ന അവധിക്കാല അധ്യാപക പരിശീലനത്തിന്റെ ഭാഗമായി ഉപജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രൈമറി അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഇതര ജില്ലകളില്‍ നിന്നുള്ള അധ്യാപകര്‍ ആവശ്യമായ രേഖകള്‍ സഹിതം മെയ് മൂന്നിനകം പരിശീലനത്തിനാഗ്രഹിക്കുന്ന ബി ആര്‍ സി കളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
കുഴല്‍ കിണറിന് ക്വട്ടേഷന്‍
ജില്ലയിലെ അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്തിലെ കരിക്കോട്ടക്കരി ഹൈസ്‌കൂള്‍ പരിസരം, കൂമന്‍തോട് അപ്പുക്കുട്ടന്‍കവല, ചൊക്ലി ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം, പയ്യന്നൂര്‍ നഗരസഭയിലെ ജൈവഗ്രാമം, കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ പെരുമാച്ചേരി ലക്ഷംവീട് കോളനി, ശ്രീകണ്ഠപുരം നഗരസഭയിലെ ഏഴ് അങ്കണവാടികള്‍, ഡി ടി പി സി യുടെ കീഴിലുള്ള ഇരിട്ടി വാലിവ്യൂ ടൂറിസ്റ്റ് സെന്റര്‍, ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ മാവിലംപാറ അങ്കണവാടി, അരിമ്പ്ര എസ് സി കോളനി എന്നിവിടങ്ങളില്‍ കുഴല്‍ കിണര്‍ നിര്‍മിക്കുന്നതിനും ഏഴോം ഗ്രാമപഞ്ചായത്തിലെ എരിപുരം തടത്തില്‍ കുഴല്‍കിണറിന്റെ ഹാന്റ്പമ്പ് റിപ്പയര്‍ ചെയ്യുന്നതിനും ചിറക്കല്‍ പഞ്ചായത്തിലെ കുതിരത്തടം കോളനിയില്‍ പമ്പ്‌സെറ്റ് ഇറക്കുന്നതിനും കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ വെങ്ങാറമ്പ് കോളനിയില്‍ മിനി കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് രണ്ടിന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2709892.
തടി ലേലം
വനം വകുപ്പിന്റെ കണ്ണോത്ത് ഗവ.ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ മെയ് മാസത്തെ വില്‍പന മെയ് 16, 18 തീയതികളില്‍ നടക്കും. ഓണ്‍ലൈന്‍ വഴി നടത്തുന്ന തടിലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സൗജന്യ രജിസ്‌ട്രേഷന്‍ കണ്ണോത്തുംചാല്‍ ഫോറസ്റ്റ് കോംപ്ലക്‌സില്‍ മെയ് അഞ്ചിന് രാവിലെ 10.30 ന് നടത്തും. രജിസ്‌ട്രേഷന്‍ നടത്തുവാന്‍ ആഗ്രഹിക്കുന്ന കച്ചവട സ്ഥാപനങ്ങളും സ്വന്തം ആവശ്യത്തിന് തടികള്‍ എടുക്കുവാന്‍ ആഗ്രിക്കുന്നവരും പാന്‍കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ മെയില്‍ അഡ്രസ്, ജി എസ് ടി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്(കച്ചവടക്കാര്‍) എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0490 2302080, 8547602859.
ക്വട്ടേഷന്‍ ക്ഷണിച്ചു
പയ്യന്നൂര്‍ താലൂക്ക് തഹസില്‍ദാരുടെ ഔദ്യോഗിക ആവശ്യത്തിലേക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത മഹീന്ദ്ര ബൊലേറോ/മഹീന്ദ്ര സൈലോ മാസവാടകക്ക് ഡ്രൈവര്‍ സഹിതം അനുവദിക്കുന്നതിന് താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 10ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ പയ്യന്നൂര്‍ താലൂക്ക് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04985 204460.
- Log in to post comments