Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

 

 

അഞ്ച് വര്‍ഷമോ അതിലധികമോ നികുതി കുടിശ്ശികയുളള വാഹനങ്ങള്‍ക്ക്  കഴിഞ്ഞ മാര്‍ച്ച് 31 വരെയുളള കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കാം. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് അവസാനത്തെ അഞ്ച് വര്‍ഷത്തെ കുടിശ്ശികയുടെ 20 ശതമാനവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 30 ശതമാനവും ഒറ്റത്തവണ നികുതി അടച്ചാല്‍ കുടിശ്ശിക എഴുതി തളളും. ഇതിനായി വാഹനത്തിന്റെ മറ്റു രേഖകള്‍ ഒന്നും ഹാജരാക്കേണ്ടതില്ല. ഈ വര്‍ഷം ഡിസംബര്‍ 31 വരെ ഈ സൗകര്യം ലഭ്യമാണെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

date