Skip to main content

ബാല പാര്‍ലമെന്റ് സംഘടിപ്പിച്ചു

 

കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പാക്കുന്ന ബാലസഭ പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല ബാല പാര്‍ലമെന്റ് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പഴയ നിയമസഭാ ഹാളില്‍ നടന്ന  പരിപാടിയില്‍ അഡ്വ. ബി. സത്യന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.ആര്‍. ഷൈജു മുഖ്യ പ്രഭാഷണം നടത്തി. വിവിധ വകുപ്പുകളിലെ ജില്ലാതല മേധാവികള്‍ ഫെസിലിറ്റേറ്റര്‍മാരായിരുന്നു. ബാലസഭ പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ 29ന് ശ്രീകാര്യം മണ്‍വിള എ.സി.എസ്.റ്റി.ഐയിലും പരിപാടി സംഘടിപ്പിച്ചിരുന്നു.

പാര്‍ലമെന്റില്‍ നടക്കുന്ന എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചുകൊണ്ട് ഗൗരവമുള്ള പാര്‍ലമെന്ററി  നടപടികള്‍ കുട്ടികള്‍തന്നെ നിര്‍വഹിച്ച് പാര്‍ലമെന്റ് സമ്മേളനത്തിന്റെ തനി പകര്‍പ്പിലാണു ബാല പാര്‍ലമെന്റ് സംഘടിപ്പിച്ചത്.
(പി.ആര്‍.പി. 528/2019)

 

date