പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം -ജില്ലാ കലക്ടര്‍
ജില്ലയില്‍ മഴക്കാലത്തിനു മുമ്പായി പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നു ജില്ലാ കലക്ടര്‍ അമിത് മീണ. മലമ്പനി ദിനാചരണത്തിന്റെ ഭാഗമായുള്ള ജില്ലാ തല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. ആരോഗ്യ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം മുന്‍കാലങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ ഏറെ നിയന്ത്രണവിധേയമായിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും സമ്പൂര്‍ണ്ണ പകര്‍ച്ചവ്യാധി രഹിത ജില്ലയായി മാറാനാവണമെന്നും കലക്ടര്‍ പറഞ്ഞു.
ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ജൂണ്‍ മാസത്തില്‍ മലേറിയ മാസാചരണവും ജൂലൈയില്‍ ഡെങ്കി മാസാചരണവും നടത്തും.
പ്ലാനിംഗ് സമുച്ചയത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.മുഹമ്മദ് ഇസ്മായില്‍, എന്‍.എച്ച്.എം ജില്ലാ പോഗ്രാം മാനേജര്‍ ഡോ.എ.ഷിബുലാല്‍, ആര്‍.സി.എച്ച്.ഓഫീസര്‍ ഡോ.രാജേഷ്, ആര്‍ദ്രം അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ.ഫിറോസ് ഖാന്‍, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ അബ്ദുല്‍ ഹമീദ്, വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. എം.വേലായുധന്‍, കെ.വി.പ്രകാശ്, മനോജ് എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ മലേറിയ ഓഫീസര്‍ യു.കെ.കൃഷ്ണന്‍ സ്വാഗതവും ഭാസ്‌കരന്‍ തൊടുമണ്ണില്‍ നന്ദിയും പറഞ്ഞു.
- Log in to post comments