Skip to main content

കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

 

വിൽപനയ്ക്കായി കൊണ്ടുവന്ന 1.100 കിലോ കഞ്ചാവുമായി രണ്ടുപേർ എക്സൈസിന്റെ പിടിയിലായി. പാറശ്ശാല വിഎച്ച്എസ്എസ്സിൻെ മുന്നിൽനിന്നാണ് പാങ്ങോട് മൂന്നുമുക്ക് സ്വദേശി ആലുവ ചൂർണിക്കര ആദിത്യഭവനിൽ താമസിക്കുന്ന സുരേഷ്‌കുമാർ (44), മാറനല്ലൂർ വെളിയങ്കോട് മണ്ണടി അറ്റരികത്ത് വീട്ടിൽ മഹേഷ് (24) എന്നിവർ അറസ്റ്റിലായത്. നഗരത്തിലെ കോളേജ്, സ്‌കൂൾ വിദ്യാർഥികൾക്ക് വിൽപനയ്ക്കായി  കഞ്ചാവ് കടത്തിക്കൊണ്ടുവരുമ്പോഴാണ് തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടറായ എസ്. വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ സി.പി. പ്രവീൺ, പ്രിവന്റീവ് ഓഫീസർ സജിത്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബിനു, പ്രകാശ്, സുഭാഷ്, വനിതാസിവിൽ എക്‌സൈസ് ഓഫീസർ വിനീതാറാണി വി.എസ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്.  

പി.എൻ.എക്സ്. 1208/19

date