Skip to main content

നികുതി കുടിശിക തീര്‍പ്പാക്കല്‍ പദ്ധതി 

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നടപ്പാക്കുന്ന വാണിജ്യ നികുതി കുടിശിക തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം നികുതി കുടിശികയില്‍ ഇളവ് അനുവദിക്കും. 2017 ജൂണ്‍ 30 വരെയുളള ആഡംബര നികുതി, മുല്യവര്‍ദ്ധിത നികുതി, അനുമാന നികുതി, കേന്ദ്ര വില്പന നികുതി, സര്‍ചാര്‍ജ്ജ്,  2017 മാര്‍ച്ച് 31 വരെയുളള കാര്‍ഷിക ആദായ നികുതി, 2018 മാര്‍ച്ച് 31 വരെയുളള കേരള പൊതു വില്പന നികുതി എന്നിവയുടെ കുടിശികയിലാണ് ഇളവ് അനുവദിക്കുന്നത്.

 പദ്ധതി ആനുകൂല്യത്തിനായി  നിശ്ചിത മാതൃകയില്‍ സെപ്റ്റംബര്‍ 30നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ചരക്ക് സേവന നികുതി വകുപ്പ് അസസ്സ്‌മെന്റ് ഓഫീസുമായി ബന്ധപ്പെടണം

date