Skip to main content

മെയ്ദിന കായികമേള: മലപ്പുറം സ്പിന്നിങ് മില്‍ ജേതാക്കള്‍

 

മെയ്ദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കായി കായിക മേള നടത്തി. ജില്ലാ ഭരണകൂടം, തൊഴില്‍ വകുപ്പ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവ സംയുക്തമായാണ് മത്സരങ്ങള്‍ നടത്തിയത്. മേള ജില്ല കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു. ജില്ല പൊലീസ് മേധാവി പ്രതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ ശ്രീകുമാര്‍, ലേബര്‍ ഓഫീസര്‍ ടി.വി രാഘവന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളായ ഋഷികേഷ് കുമാര്‍, മനോഹര കുമാര്‍, സുരേഷ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
മത്സരത്തില്‍ 119 പോയന്റ് സ്വന്തമാക്കി മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍ ഒന്നാം സ്ഥാനം നേടി. 52 പോയിന്റുമായി പെരിന്തല്‍മണ്ണ മൗലാന ആശുപത്രി രണ്ടാമതും 24 പോയന്റുമായി പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രി മൂന്നാമതുമെത്തി. പുരുഷ വിഭാഗത്തില്‍ ടി.കെ സല്‍മാന്‍ ഫാരിസ് (മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍), പി സുജിത്ത് (ഇഎംഎസ് ആശുപത്രി) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്‍മാരായ. വനിതാ വിഭാഗത്തില്‍  അനുശ്രി (മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍) യാണ് ജേതാവായത്.

 

date