അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് ഹാജരാക്കണം
പെരിന്തല്‍മണ്ണ താലൂക്കില്‍ മുന്‍ഗണന, എ.എ.വൈ കാര്‍ഡ് എന്നിവയില്‍ ഉള്‍പ്പെട്ടവര്‍ 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വീടുള്ളവരോ, കാര്‍ഡില്‍ ഉള്‍പ്പെട്ട എല്ലാവര്ക്കും കൂടി ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവരോ, പ്രതിമാസ വരുമാനം 25,000 രൂപയില്‍ കൂടുതല്‍ ഉള്ളവരോ, സ്വന്തമായി നാല് ചക്രവാഹനം ഉള്ളവരോ, സര്‍ക്കാര്‍ ജോലി/പെന്ഷന് ഉള്ളവരോ, (പ്രതിമാസം 5,000/- രൂപയില്‍ കൂടുതല്‍ ഉള്ളവര്‍) ഉണ്ടെങ്കില്‍, പ്രസ്തുത കാര്‍ഡുമായി താലൂക്ക് സപ്ലൈ ഓഫീസില്‍ മെയ് നാലിനകം ഓഫീസില്‍ നേരിട്ട് ഹാജരായി കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റണം. അല്ലാത്ത പക്ഷം സപ്ലൈ ഓഫീസില്‍ നിന്നും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ കാര്‍ഡ് പിടിച്ചെടുക്കുന്നതും അനര്ഹര്ക്കെതിര നിയമ നടപടികള്‍ സ്വീകരിക്കുന്നതും അനര്‍ഹമായി ഉള്‍പ്പെട്ട കാലയളവിലെ റേഷന്‍ വിഹിതത്തിന്റെ കമ്പോളവില അവശ്യസാധന നിയമ പ്രകാരം ഈടാക്കുന്നതുമാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
- Log in to post comments