എം.ആര്‍.എസ് പ്രവേശനം
പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിന് താമസ സൗകര്യമുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ വകുപ്പ് ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന മെച്ചപ്പെട്ട വിദ്യാഭ്യാസ പദ്ധതിയിലേക്ക് പ്രവേശനത്തിന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. 2018- 19 അധ്യയന വര്‍ഷം നാലാം ക്ലാസില്‍ വാര്‍ഷിക പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ചതും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തതും പട്ടികജാതിയില്‍പ്പെട്ടതുമായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ജില്ലയിലെ വിവിധ ഇംഗ്ലീഷ് മീഡിയം റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങളിലാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നത്. പ്രവേശനം ലഭിക്കുന്ന കുട്ടികളുടെ താമസം, ഭക്ഷണം, ഫീസ് തുടങ്ങിയ എല്ലാ ചെലവുകളും ഇടുക്കി ജില്ലാ പഞ്ചായത്ത് വഹിക്കും. താല്‍പര്യമുള്ളവര്‍ പേര്, മേല്‍വിലാസം, ജാതി, വാര്‍ഷിക വരുമാനം, ജനനതീയതി, പഠിച്ചിരുന്ന സ്‌കൂള്‍, ജില്ലാ, നാലാം ക്ലാസ് വാര്‍ഷിക പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക്, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുന്ന അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മെയ് ഒന്‍പതിന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ഇടുക്കി, മൂലമറ്റം പി.ഒ എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഫീസ് (ഫോണ്‍ 04862 233069), ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസ്, മൂലമറ്റം ( ഫോണ്‍ 04862 252003) ജില്ലയിലെ പ്രാദേശിക പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ അന്വേഷിക്കണം.
- Log in to post comments