Post Category
ജില്ലാതല ഏകോപന സമിതി രൂപീകരിച്ചു
ജില്ലാകലക്ടര്‍ അധ്യക്ഷനും ജില്ലാ ആസൂത്രണ ബോര്‍ഡ്, ജില്ലാ വ്യവസായകേന്ദ്രം പ്രതിനിധികള്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ജില്ലാ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സാമ്പത്തിക സെന്‍സസ് ജില്ലാതല ഏകോപന സമിതി രൂപീകരിച്ചു. ഏഴാമത് സാമ്പത്തിക സെന്‍സസ് നടപ്പിലാക്കുന്നതിന് നേതൃത്വം നല്‍കുകയാണ് സമിതിയുടെ ചുമതല. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സെന്‍സസ് ക്രോഡീകരിച്ച് ജില്ലാ സമിതി സംസ്ഥാന സമിതിക്ക് സമര്‍പ്പിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനമാണ് ഏകോപന സമിതി രൂപീകരിച്ചിട്ടുള്ളത്.
date
- Log in to post comments