Skip to main content

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന് അപേക്ഷിക്കാം

 

 

ജൂണ്‍ 2019ന് നടത്തുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. 2013 മുതല്‍ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ പങ്കെടുത്ത് പരാജയപ്പെട്ട് പ്രൈവറ്റ് (എസ്.സി.വി.റ്റി വിജയിച്ച് പ്രൈവറ്റായി എന്‍.സി.വി.റ്റി എഴുതിയ) ട്രെയിനികളില്‍ നിന്നും ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകളില്‍ സപ്ലിമെന്ററിയായി പരീക്ഷയെഴുതാന്‍ അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട ഐ.ടി.ഐ പ്രിന്‍സിപ്പാളിന് മെയ് 15 മൂന്ന് മണിക്ക് മുമ്പായി സമര്‍പ്പിക്കണം. 2014 വര്‍ഷക്കാര്‍ മെയ് 13നകം അപേക്ഷ സമര്‍പ്പിക്കണം. ബന്ധപ്പെട്ട സെമസ്റ്ററുകളില്‍ 5 ചാന്‍സ് ഉപയോഗിക്കാത്തവരായിരിക്കണം. വിവരങ്ങള്‍ക്ക്  ംംം.റലസേലൃമഹമ.ഴീ്.ശി വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഫോണ്‍ 04868 272216.  

date