Post Category
വാഹന ലേലം
ഇടുക്കി എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ടതും സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതുമായ വാഹനങ്ങള്‍ ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഇടുക്കി എക്‌സൈസ് ഡിവിഷനാഫീസില്‍ (തൊടുപുഴ) മെയ് 27 രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്യും. ലേല നിബന്ധനകളും വ്യവസ്ഥകളും എക്‌സൈസ് ഡിവിഷനാഫീസില്‍ നിന്നും ജില്ലയിലെ എക്‌സൈസ് ഓഫീസുകളില്‍ നിന്നും അറിയാം. വാഹനങ്ങള്‍ തൊടുപുഴ, പീരുമേട്, ഉടുമ്പന്‍ചോല, വണ്ടിപ്പെരിയാര്‍ എന്നീ എക്‌സൈസ് റെയ്ഞ്ച് ഓഫീസുകളിലും മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇടുക്കി, പോലീസ് സ്റ്റേഷന്‍ മൂന്നാര്‍ എന്നിവിടങ്ങളിലാണ് സൂക്ഷിച്ചിട്ടുള്ളത്. വാഹനങ്ങള്‍ ഓഫീസ് മേധാവിയുടെ അനുവാദത്തോടെ പരിശോധിക്കാം.
date
- Log in to post comments