Skip to main content

ട്രാവല്‍ ആന്റ് ടൂറിസം കോഴ്‌സിന് അപേക്ഷിച്ചക്കാം

 

സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കിറ്റ്‌സ് (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ്) തിരുവനന്തപുരം നടത്തുന്ന കേരള സര്‍വ്കലാശാലയുടെ രണ്ടുവര്‍ഷത്തെ എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സിന്  അപേക്ഷ ക്ഷണിച്ചു. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 12 സീറ്റുകളിലേക്ക് ഫീസ് സൗജന്യവും  ഹോസ്റ്റല്‍ സൗകര്യവും ലഭിക്കും. ബിരുദധാരികള്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാമെന്ന് ജില്ലാ ടൂറിസം പ്രൊമോഷന്‍  കൗണ്‍സില്‍  സെക്രട്ടറി ജയന്‍ പി വിജയന്‍ അിറയിച്ചു. വിവരങ്ങള്‍ക്ക് ഫോണ്‍ 0471- 2327707, 9447134484, 9447013046, 9747182813. 

date