Skip to main content

മൂന്നാര്‍ എം.ആര്‍.എസ് കൂടിക്കാഴ്ച മെയ് 22ന്

 

 

മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2019-20 അധ്യയന വര്‍ഷം  വിവിധ ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം ലഭിക്കുന്നതിന് പട്ടികവര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികളുമായി മെയ് 22ന് രാവിലെ 11.30ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തുന്നു. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജാതി സര്‍ട്ടിഫിക്കറ്റ് , ഇപ്പോള്‍ പഠിക്കുന്ന ക്ലാസ് സംബന്ധിച്ച് സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ സര്‍ട്ടിഫിക്കറ്റ് സഹിതം കൃത്യസമയത്ത് ഹാജരാകണം. ഫോണ്‍ 9446765213.

date