Skip to main content

ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 11-ാം ക്ലാസ് പ്രവേശനം

 

സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കലൂര്‍ (എറണാകുളം 0484- 2347132), കപ്രാശ്ശേരി   (ചെങ്ങമനാട് 0484 2604116), വാഴക്കാട് (മലപ്പുറം 0483- 2725215), വട്ടംകുളം (മലപ്പുറം 0494- 2681498), പെരിന്തല്‍മണ്ണ ( മലപ്പുറം 04933- 225086), പുതുപ്പള്ളി ( കോട്ടയം 0481-2351485), പീരുമേട് (ഇടുക്കി 04869- 232899) മുട്ടം (തൊടുപുഴ - 04862 255755), മല്ലപ്പള്ളി ( പത്തനംതിട്ട- 0469- 2680574), മുട്ടട( തിരുവനന്തപുരം 0471- 2543888) , അടൂര്‍ ( 04734- 224078), വറഡിയം ( തൃശൂര്‍ 0487- 2214773), ആലുവ ( 0484- 2623573),  ചേര്‍ത്തല ( പള്ളിപ്പുറം, ആലപ്പുഴ, 0478- 2552828), തിരുത്തിയാട് ( കോഴിക്കോട് 0495- 2721070) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ 2019-20 അധ്യയന വര്‍ഷത്തില്‍ 11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ ഹയര്‍സെക്കണ്ടറി പഠനത്തിന് എസ്.എസ്.എല്‍.സിയോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ അപേക്ഷിക്കുവാന്‍ അര്‍ഹരായിരിക്കും. പ്രവേശനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 2019 ജൂണ്‍ ഒന്നിന് 20 വയസ്സായി നിജപ്പെടുത്തിയിരിക്കുന്നു. ( പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പ്രായപരിധി 22 വയസ്സ്) അപേക്ഷാഫോറവും വിവരണവും  ംംം.ശവൃറ.മര.ശി എന്ന വെബ്‌സൈറ്റില്‍ നിന്ന് പ്രിന്റ് ചെയ്‌തെടുക്കുകയോ അതാത് സ്‌കൂളുകളില്‍ നിന്നും നേരിട്ട് വാങ്ങുകയോ ചെയ്യാം.

 പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം ( പട്ടികജാതി/ വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ) മെയ് 20 ന് മൂന്ന് മണിക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂളില്‍ ലഭിക്കണം. രജ്‌സ്‌ട്രേഷന്‍ ഫീസ് സ്‌കൂള്‍ ഓഫീസില്‍ പണമായോ ബന്ധപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡി.ഡി. ആയോ അടക്കാം. ഓരോ സ്‌കൂളിനും പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കി അഡ്മിഷന്‍ നടത്തുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന സ്‌കൂളിലേക്ക് അപേക്ഷ നല്‍കണം. അപേക്ഷ അയയ്ക്കുന്ന കവറിന് പുറത്ത് 11-ാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ 2019-20 എന്ന് വ്യക്തമായി എഴുതിയിരിക്കണം. രജിസ്‌ട്രേഷന്‍ ഫീസായി മണിയോര്‍ഡര്‍, പോസ്റ്റല്‍ ഓര്‍ഡര്‍, ചെക്ക് മുതലായവ സ്വീകരിക്കുന്നതല്ല.

date