Skip to main content

തപാല്‍ വോട്ടുകള്‍ പോസ്റ്റ് ഓഫിസ് മുഖേനയേ അയക്കാവൂ: കളക്ടര്‍

 

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്ത് തിരികെ അയക്കുന്ന പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ പോസ്റ്റ് ഓഫിസ് മുഖേനയേ അയക്കാവൂ എന്ന് ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ കൂടിയായ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. കളക്ടറേറ്റിലോ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലോ പോസ്റ്റല്‍ ബാലറ്റ് നേരിട്ടു സ്വീകരിക്കില്ല. പോസ്റ്റല്‍ ബാലറ്റ് കവറില്‍ സ്റ്റാംപ് ഒട്ടിക്കേണ്ടതില്ല. ഏതു പോസ്റ്റ് ഓഫിസില്‍ വേണമെങ്കിലും പോസ്റ്റല്‍ ബാലറ്റ് നിക്ഷേപിക്കാവുന്നതാണെന്നും കളക്ടര്‍ അറിയിച്ചു.
(പി.ആര്‍.പി. 560/2019)

 

date