Skip to main content

വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്(മെയ് 23) അവധി

 

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായിട്ടുള്ള  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വോട്ടെണ്ണല്‍ ദിവസമായ ഇന്ന്(മെയ് 23) അവധിയായരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകലക്ടര്‍ അമിത് മീണ  അറിയിച്ചു. നിലമ്പൂര്‍ ഗവണ്‍മെന്റ് മാനവേദന്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മലപ്പുറം ഗവണ്‍മെന്റ് കോളജ്, സെന്റ് ജെമ്മാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എം.എസ്.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എം.എസ്.പി.  ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

date