Post Category
ട്രസ്റ്റി നിയമനം
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഒറ്റപ്പാലം താലൂക്കിലെ കുലുക്കിലിയാട് ശ്രീകൃഷ്ണ ക്ഷേത്രം, തൃക്കടീരി തരുവക്കോണം ചുനയ്ക്കല്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ട്രസ്റ്റിമാരെ (തികച്ചും സന്നദ്ധ സേവനം) നിയമിക്കുന്നു. താല്‍പ്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ ജൂണ്‍ 10 ന് വൈകുന്നേരം 5 നകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെയും ഒറ്റപ്പാലം ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെയും ഓഫീസില്‍ നിന്നും ംംം.ാമഹമയമൃറല്മംെമീാ.സലൃമഹമ.ഴീ്.ശി ലും ലഭിക്കും.
date
- Log in to post comments