കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം - ആദ്യ ബാച്ച് പൂര്‍ത്തിയാക്കി
ജില്ലാ ഭരണകൂടത്തിന്റെ ഭാഗമായി നിന്നു സാമൂഹിക സേവനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന മൂന്ന് മാസത്തെ ഡിസ്ട്രിക്റ്റ് കലക്ടേഴ്സ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം (ഡി.സി.ഐ.പി) ജില്ലയിലെ ആദ്യ ബാച്ച് പൂര്‍ത്തിയാക്കി. ജില്ലയില്‍ നിന്ന് അഭിമുഖത്തിലൂടെ തിരഞ്ഞെടുത്ത ആറു പേരാണ് ആദ്യ ബാച്ചില്‍ ഇതിന്റെ ഭാഗമായത്. ജില്ലയെ ദേശീയ തലത്തില്‍ ഒന്നാമതെത്തിക്കുക എന്ന ലക്ഷ്യത്തോടെ, തീര്‍പ്പാകാതെ കിടന്നിരുന്ന 20000 ത്തോളം ഭിന്നശേഷിക്കാര്‍ക്കുള്ള ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷകളാണ് ഇന്റേണ്‍ഷിപ്പ് പരിശീലകരുടെ ഇടപെടലിലൂടെ പരിശോധന പൂര്‍ത്തിയാക്കിയത്.
പരിമിത സ്രോതസ്സുകള്‍ ഉപയോഗിച്ചു 45 ദിവസത്തിനുള്ളില്‍ 1200 ഓളം കാര്‍ഡുകള്‍ അനുവദിക്കുകയും ചെയ്തു. അപേക്ഷകളുടെ പരിശോധന വേഗത്തിലാക്കുന്നതിനായി മലപ്പുറം ഗവണ്‍മെന്റ് കോളജ്, പ്രിയദര്‍ശിനി കോളജ് എന്നിവിടങ്ങളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, എജ്യുക്ക എജ്യുക്കേഷനല്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണവും സഹായകരമായി.
കെ. നിസാമുദ്ദീന്‍, എ.നസീഹ്, കെ.ജിഷിത, വി.ടി.സയ്യിദ് സാബിബ് റഹ്മാന്‍, സുജീഷ് കല്ലുപാറയില്‍, എം.ഉമൈറ ബാനു എന്നിവരാണ് ആദ്യ ഘട്ടത്തില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയത്. ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ കലക്ടര്‍ അമിത് മീണ വിതരണം ചെയ്തു.
- Log in to post comments