Post Category
യു.എ.ഇ-യില്‍ നോര്‍ക്ക-റൂട്ട്സ് മുഖേന ഇ.ഇ.ജി ടെക്നീഷ്യന്‍ നിയമനം
യു.എ.ഇ-യിലെ പ്രശസ്തമായ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് നോര്‍ക്ക റൂട്ട്സ് എക്സ്പ്രസ് റിക്രൂട്ട്മെന്റ് മുഖേന ഇ.ഇ.ജി/ന്യൂറോഫിസിയോളജി ടെക്നീഷ്യന്‍മാര്‍ക്ക് നിയമനം നല്‍കുന്നു. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഇ.ഇ.ജി/ന്യൂറോഫിസിയോളജിയില്‍ ബിരുദം/ രണ്ട് വര്‍ഷ ഡിപ്ളോമയുള്ള 25നും 30നും മധ്യേ പ്രായമുള്ള ഇ.ഇ.ജി/ന്യൂറോഫിസിയോളജി ടെക്നീഷ്യന്‍മാര്‍ക്കാണ് നിയമനം. ശമ്പളം 7000 യു.എ.ഇ ദിര്‍ഹം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം, എന്നിവ സൗജന്യമാണ്. യോഗ്യരായവരെ സ്‌കൈപ്പ് അഭിമുഖം വഴി തെരഞ്ഞടുക്കും. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള ബയോഡേറ്റ rmt4.norka@kerala.gov.in എന്ന ഇ-മെയിലേക്ക് മെയ് 27നകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org, 18004253939 (ടോള്‍ ഫ്രീ നമ്പര്‍ ) -ല്‍ ലഭിക്കും.
date
- Log in to post comments