പി.എസ്.സി പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പൊന്നാനി ഈശ്വരമംഗലം കരിമ്പനയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ജൂലൈ മാസം ആരംഭിക്കുന്ന പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചുബാങ്ക്, റെയില്‍വെ, പി.എസ്.സി., എസ്.എസ്.സി തുടങ്ങിയ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ന്യൂനപക്ഷ വിഭാഗത്തിന് പുറമെ 20 ശതമാനം സീറ്റുകള്‍ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കും. പി.എസ്.സി ഫൗണ്ടേഷന് കോഴ്‌സ് ഡിഗ്രി തലത്തിലുളള ഗ്രാജ്വേറ്റ് ലെവല്‍ കോഴ്‌സ് എന്നിങ്ങനെ രണ്ട് റഗുലര്‍ ബാച്ചുകളും ഉണ്ടായിരിക്കുന്നതാണ്.
എസ്.എസ്.എല്‍.സി മുതലുളള എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും രണ്ട് ഫോട്ടോയും ആധാറിന്റെ കോപ്പിയും സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്ന സമയത്ത് ആധാര്‍ കര്‍ഡോ വോട്ടേര്‍സ് ഐ.ഡി യോ കൊണ്ടു വരണം. ഈശ്വരമംഗലം കരിമ്പനയിലെ ചമ്രവട്ടം പ്രോജക്റ്റ് ക്യാമ്പസിലുളള ബില്‍ഡിംഗിലാണ് പരിശീലന കേന്ദ്രം. അപേക്ഷകള്‍ പരീശീലന കേന്ദ്രത്തില്‍ നിന്ന് മെയ് 20 മുതല്‍ നേരിട്ട് ലഭിക്കും. അപേക്ഷിക്കാനുളള അവസാന തിയ്യതി ജൂണ്‍ 15. പ്രിന്‌സിപ്പാള്‍ കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത്‌സ്, ഈശ്വരമംഗലം, കരിമ്പന പൊന്നാനി- 679573. ഫോണ് : 0494-2667388.
- Log in to post comments