Post Category
പോളിയില്‍ അധ്യാപക ഒഴിവ്
പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക് കോളജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള ലക്ചറര്‍ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട എഞ്ചിനീയറിങ് ശാഖയില്‍ ഒന്നാം ക്ളാസോടെ ബി.ടെക് ബിരുദം / എം. ടെക്. ബിരുദം എന്നിവയാണ് യോഗ്യത. താല്പര്യമുള്ളവര് മെയ് 28 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം. എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ, പി.എസ്.സി. മുഖേനയോ നിയമനം നടത്തുന്നതുവരെക്ക് മാത്രമാണ് നിയമന കാലാവധി.
date
- Log in to post comments