Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍  പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നതിനുള്ള വായ്പാ പദ്ധതിയിലേക്ക് അപേക്ഷ  ക്ഷണിച്ചു.   മൂന്ന് ലക്ഷത്തി അമ്പതിനായിരം രൂപ വരെ കുംടുംബ വാര്‍ഷിക വരുമാനമുള്ള പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം.  ആറു ശതമാനം പലിശ നിരക്കില്‍ 50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.  60 തുല്ല്യ മാസത്തവണകളായി തിരിച്ചടക്കണം. 
അപേക്ഷകര്‍ സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട  പ്രൊഫഷണല്‍കോഴ്‌സുകള്‍(എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിടെക്, ബിഎച്ച്എംഎസ്, ബിആര്‍ക്ക്, വെറ്ററിനറി സയന്‍സ്, ബിഎസ്‌സി അഗ്രികള്‍ച്ചര്‍, ബിഫാം, ബയോടെക്‌നോളജി, ബിസിഎ, എല്‍എല്‍ബി, ഫുഡ് ടെക്‌നോളജി, ഫൈന്‍ആര്‍ട്‌സ്, ഡെയറി സയന്‍സ്, ഫിസിക്കല്‍എഡുക്കേഷന്‍, ഫോട്ടോഗ്രാഫി, വീഡിയോ ഗ്രാഫി മുതലായവ) പൂര്‍ത്തീകരിച്ചവരായിരിക്കണം പ്രായം 55 വയസ് കവിയരുത്.  പദ്ധതി പ്രകാരം മെഡിക്കല്‍/ ആയുര്‍വേദ/ ഹോമിയോ/സിദ്ധ/ദന്തല്‍ക്ലിനിക്ക്, വെറ്ററിനറി ക്ലിനിക്ക്, സിവില്‍എഞ്ചിനീയറിംഗ് കണ്‍സല്‍ട്ടന്‍സി, ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടന്‍സി, ഫാര്‍മസി, സോഫ്റ്റ്‌വേര്‍ ഡെവലപ്‌മെന്റ്, ഡെയറി ഫാം, അക്വാകള്‍ച്ചര്‍, ഫിറ്റ്‌നസ് സെന്റര്‍, ഫുഡ് പ്രോസസിങ് യൂണിറ്റ്, ഓര്‍ക്കിഡ് ഫാം, ടിഷ്യൂകള്‍ച്ചര്‍ ഫാം, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, എഞ്ചിനീയറിംഗ് വര്‍ക്ക്‌ഷോപ്പ് തുടങ്ങി പ്രൊഫഷണല്‍   യോഗ്യതയുമായി ബന്ധപ്പെട്ട സംരംഭം ആരംഭിക്കുന്നതിന് 96 ശതമാനം വരെ വായ്പ അനുവദിക്കും. ഈടായി കോര്‍പ്പറേഷന്റെ നിബന്ധകള്‍ക്കനുസരിച്ച്  ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ നിര്‍ദ്ദേശിക്കുന്ന  മറ്റ് അംഗീകൃത രേഖകളോ പ്രമാണങ്ങളോ  ഹാജരാക്കേണ്ടതാണ്.  അപേക്ഷാ ഫോറം കോര്‍പറേഷന്റെ ജില്ലാ ഓഫീസില്‍   ലഭിക്കും.  ഫോണ്‍.04972 705036. 

വിവരാവകാശ കമ്മീഷന്‍ സിറ്റിങ്ങ് 29, 30 തീയതികളില്‍
സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സിറ്റിംഗ് മെയ് 29, 30 തീയ്യതികളില്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ നടക്കും. രാവിലെ 10.30 ന് സിറ്റിംഗ് ആരംഭിക്കും. 2018, 19 വര്‍ഷങ്ങളിലെ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനാണ് സിറ്റിംഗ് നിശ്ചയിച്ചിട്ടുള്ളതെന്ന് കമ്മീഷണര്‍ ഡോ.കെ എല്‍ വിവേകാനന്ദന്‍ അറിയിച്ചു. പരാതിക്കാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കമ്മീഷന്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. വില്ലേജ്, താലൂക്ക്, പഞ്ചായത്ത്, നഗരാസൂത്രണം എന്നീ ഓഫീസുകള്‍ സംബന്ധിച്ചാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചിരിക്കുന്നത്.

ക്വിസ് മത്സരം
ഭക്ഷ്യസുരക്ഷാ ദിനാഘോഷ പരിപാടിയുടെ ഭാഗമായി ഫുഡ് സേഫ്റ്റി വകുപ്പ് ജില്ലയില്‍  മെയ് 29 ന് സ്‌കൂള്‍/കോളേജ് വിദ്യാര്‍ഥികള്‍ക്കായി ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ക്വിസ് മത്സരം നടത്തുന്നു.  പങ്കെടുക്കാന്‍ അപേക്ഷ  സമര്‍പ്പിച്ചിട്ടുള്ള ടീമുകള്‍ രാവിലെ ഒമ്പത് മണിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.  പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 29 ന് രാവിലെ ഒമ്പത് മണിവരെ നിശ്ചിത മാതൃകയിലുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.  അപേക്ഷയുടെ മാതൃക  acfskannur@gmail.comല്‍ അപേക്ഷിച്ചാല്‍ ലഭിക്കും. ഫോണ്‍:04972 760930. 

വൈദ്യുതി മുടങ്ങും
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊട്ടില, കണ്ണോം, കോട്ടക്കീല്‍, മൂന്നാംപീടിക, ഏഴോം, പൊടിത്തടം ഭാഗങ്ങളില്‍ ഇന്ന്(മെയ് 28) രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കളറോഡ്, ജെ ടി എസ്, മുണ്ടയോട്, സഫ സോമില്‍, വെളിയമ്പ്ര കൊട്ടാരം, തെരുവാട്, എലിപ്പറമ്പ ഭാഗങ്ങളില്‍ ഇന്ന്(മെയ് 28) രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുഴപ്പാല റേഷന്‍ പീടിക, പി സി കമ്പനി, കൂറപ്പീടിക, ഉച്ചൂളിക്കുന്ന്, അപ്പക്കടവ്, ആഞ്ഞേനി മൊട്ട, മാലുമുക്ക്  എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 28 രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാക്കാത്തോട്, ഹൈ ഫൈ, കപ്പാലം, മദ്രസ, ഞാറ്റുവയല്‍, റഹ്മത്ത് പള്ളി, ഉണ്ടപ്പറമ്പ്, മാര്‍ക്കറ്റ്, ആടിക്കുംപാറ ഭാഗങ്ങളില്‍ മെയ് 28 രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീരിയാട്, കോട്ടക്കുന്ന്, അറബി കോളേജ്, കാട്ടാമ്പള്ളി, ബാലന്‍കിണര്‍, വള്ളുവന്‍ കടവ്, അക്ബര്‍ റോഡ് ഭാഗങ്ങളില്‍ മെയ് 28 രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

അധ്യാപക നിയമനം
വടക്കുമ്പാട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഇംഗ്ലീഷ് (ജൂനിയര്‍), ഇക്കണോമിക്‌സ് (ജൂനിയര്‍) അധ്യാപകരുടെ താല്‍ക്കാലിക ഒഴിവിലേക്ക് ജൂണ്‍ ഒന്നിന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തുന്നു.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഹാജരാകണം.  ഫോണ്‍: 04902 350090.

റാങ്ക് പട്ടിക റദ്ദായി
ജില്ലയില്‍ പട്ടികജാതി വികസന വകുപ്പില്‍ സ്റ്റ്യൂവാര്‍ഡ്(മെയില്‍-519/2012) തസ്തികയിലേക്കുള്ള നിയമനത്തിനായി 2016 ഏപ്രില്‍ 12 ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2019 ഏപ്രില്‍ 11 ന് പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍(പ്ലംബിംഗ്/ഹൈഡ്രോളിക്‌സ്-545/2013) തസ്തികയിലേക്കുള്ള നിയമനത്തിനായി 2016 മാര്‍ച്ച് 22 ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2019 മാര്‍ച്ച് 21 ന് പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

ഗുണഭോക്താക്കളെ തെഞ്ഞെടുക്കുന്നു
ബി പി എല്‍ കുടുംബങ്ങളിലെ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണ വിതരണ പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അസസ്‌മെന്റ് ക്യാമ്പ് എഎല്‍ഐഎംസിഒ ബ്ലാംഗ്ലൂരിന്റെ നേതൃത്വത്തില്‍ ഇന്ന്(മെയ് 28) രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12 മണി വരെ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.  സഹായ ഉപകരണം ആവശ്യമുള്ളവര്‍ പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ, വികലാംഗ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം ഹാജരാകണം. 

ആധാര്‍ എന്റോള്‍മെന്റ് ക്യാമ്പ് കലക്ടറേറ്റില്‍
മെയ് 30 മുതല്‍ ജൂണ്‍ 15 വരെയുള്ള തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും കലക്ടറേറ്റില്‍ ആധാര്‍ എന്റോള്‍മെന്റിനും ആധാര്‍ തെറ്റ് തിരുത്തുന്നതിനും പൊതുജനങ്ങള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തി. ആധാര്‍ തെറ്റ് തിരുത്തുന്നതിന് നിലവിലുള്ള ഉത്തരവ് പ്രകാരമുള്ള തുക ഈടാസറസഴഃ.
പുതുതായി ആധാര്‍ എടുക്കുന്നതിന് പേര്, ജനനതീയതി, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകള്‍ സഹിതം ഹാജരാവണം. തിരുത്തല്‍ വരുത്തുന്നതിന് അനുബന്ധ രേഖകള്‍ ഹാജരാക്കണം. അഞ്ച് വയസ് വരെയുള്ള കുട്ടികള്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റും, രക്ഷിതാക്കളുടെ ആധാറും സഹിതം ഹാജരാകണം.

ട്രോളിംഗ് നിരോധനം; യോഗം മൂന്നിന്
ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31 വരെ നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലയിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവരുടെ യോഗം ജൂണ്‍ മൂന്നിന് രാവിലെ 11 മണിക്ക് എ ഡി എമ്മിന്റെ ചേംബറില്‍ ചേരും.  

മരം ലേലം
കൂത്തുപറമ്പില്‍ ആരംഭിക്കുന്ന സ്‌പെഷ്യല്‍ സബ് ജയിലിന്റെ ചുറ്റുമതില്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലത്തുള്ള മരങ്ങള്‍ മെയ് 30 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും.  ഫോണ്‍: 0497 2746141.

മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക്
പയ്യാവൂര്‍ വില്ലേജില്‍പ്പെട്ട കാഞ്ഞിരക്കൊല്ലിയിലെ മാതൃകാ പോളിംഗ് സ്റ്റേഷനെ കുറിച്ച് വില്ലേജ് ഓഫീസര്‍ കൂടിയായ അനില്‍ വര്‍ഗീസ് രചനയും സംവിധാനവും നിര്‍വഹിച്ച വോട്ട്- ജനാധിപത്യത്തിന്റെ ഉത്സവം എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം ഇന്ന് (മെയ് 28) ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കലക്ടറുടെ ചേംബറില്‍ വച്ച് നിര്‍വഹിക്കും. മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കാന്‍ താല്‍പര്യം.
 

date