Skip to main content

ഭിന്നശേഷിക്കാരുടെ രക്ഷാകർതൃത്വം:

 

 ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ നിയമപരമായ രക്ഷാകർത്തൃത്വം നിശ്ചയിക്കുന്നത് സംബന്ധിച്ച് നാഷണൽ ട്രസ്റ്റ് ആക്റ്റ് പ്രകാരമുള്ള പ്രാദേശിക കമ്മിറ്റി ഇന്ന് കലക്ടറേറ്റിൽ ചേർന്ന്  49 പേർക്ക്  രക്ഷാകർതൃത്വ സർട്ടിഫിക്കറ്റ് നൽകി.  ഇവരുടെ ബന്ധപ്പെട്ട രേഖകൾ മുൻകൂട്ടി പരിശോധിച്ചിരുന്നു. ആശ്വാസകിരണം വികലാംഗപെൻഷൻ, സ്കോളർഷിപ്പ്, റേഷൻകാർഡ്, തുടങ്ങിയ  ആനുകൂല്യങ്ങൾ ലഭിക്കാത്ത അർഹതയുള്ളവർക്ക് അത് ലഭ്യമാക്കുന്നതിനായി ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ ജില്ലാ കലക്ടർ ചുമതലപ്പെടുത്തി.
 ഭിന്നശേഷിക്കാരുടെ സ്വത്ത് സംബന്ധമായ ഇരുപത് അപേക്ഷകൾ നിയമപരമായ പരിഗണനക്ക് വിട്ടു.

രക്ഷിതാക്കൾ മരണപ്പെട്ട് ഒറ്റപ്പെട്ട് പോയ ഭിന്നശേഷിക്കാരിയായ കൊടിയത്തൂർ സ്വദേശിയായ യുവതിയെ കോഴിക്കോട് മലാപറമ്പിലുള്ള ഹോം ഓഫ് ലവ് എന്ന സ്ഥാപനത്തിലേക്ക് മാറ്റാനുള്ള നടപടികൾ കൈക്കൊണ്ടു. ഉണ്ണിക്കുളം പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ വീട്ടിലേക്കുള്ള പൊതുവഴി ഗതാഗത യോഗ്യമാക്കുന്നതിനും പയ്യോളി മുൻസിപാലിറ്റിയിലെ  ഒരു കുടുംബത്തിന് വീട് നിർമാണത്തിനാവശ്യമായ പ്ലാനിന് കാല താമസം നേരിട്ട പരാതിയും  എത്രയും പെട്ടെന്ന് പരിഹരിക്കാനായി സെക്രട്ടറിക്ക് നിർദ്ദേശം നൽകി. 
 
നാഷണൽ ട്രസ്റ്റ് ജില്ലാ 
ചെയർമാൻ
ജില്ലാ കലക്ടർ സാംബശിവ റാവു,  
ജില്ലാ കൺവീനറും സംസ്ഥാന തല കമ്മിറ്റി മെമ്പറുമായ 
പി.സിക്കന്തർ, എൽ.എൽ. സി. മെമ്പർ
ഡോക്ടർ പി ഡി ബെന്നി,
അസി.കളക്ടർ മേഖശ്രീ ഡി.ആർ, ജില്ല ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് എ വി.ഉണ്ണികൃഷ്ണൻ, ഡി.എം.ഒ (എച്ച്) ഡോക്ടർ വി.ആർ ലതിക,
സാമുഹ്യ നീതി ഓഫീസർ സി.കെ.ഷീബാ മുംതാസ്, സീനിയർ സൂപ്രണ്ട് പി.ഗോപാലകൃഷ്ണൻ, ജുനിയർ സൂപ്രണ്ട് സുനിൽകുമാർ ടി.ടി, ഡിസ്ട്രിക് രജിസ്ട്രാർ പി.വിലാസിനി,  ഡിസ്ട്രിക് ലോ ഓഫീസർ എൻ.വി.സന്തോഷ്, സ്പെഷൽ എംപ്ലോയ്മെന്റ് ജുനിയർ, സുപ്രണ്ട് പ്രസാദ് പി.പി,  സാമൂഹ്യ സുരക്ഷ മിഷൻ കോർഡിനേറ്റർ മുഹമ്മദ് ഫൈസൽ  തുടങ്ങിയവർ പങ്കെടുത്തു.

 

 

date