Skip to main content

ഭക്ഷ്യ സുരക്ഷാ ക്വിസ് മത്സരം 29ന്

ലോക ഭക്ഷ്യസുരക്ഷാ ദിനാചരണത്തോടുബന്ധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍റെ സഹകരണത്തോടെ യുവജനങ്ങള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 

 

ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ജില്ലാതല മത്സരം മെയ് 29ന് രാവിലെ 10ന് എം.ജി. സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എന്‍വയണ്‍മെന്‍റല്‍ സയന്‍സസ് സെമിനാര്‍ ഹാളില്‍ നടക്കും. പ്ലസ് വണ്‍ മുതലുള്ള വിദ്യാര്‍ഥികള്‍ക്കും 23 വയസുവരെ പ്രായമുള്ള മറ്റു യുവതീയുവാക്കള്‍ക്കും രണ്ടു പേര്‍ അടങ്ങുന്ന ടീമായി പങ്കെടുക്കാം.
 

ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5000 രൂപ സമ്മാനവും സംസ്ഥാനതല മത്സരത്തില്‍  പങ്കെടുക്കുന്നതിനുള്ള യോഗ്യതയും ലഭിക്കും. സംസ്ഥാന തല മത്സരത്തില്‍  പങ്കെടുക്കുന്നതിനുള്ള ചിലവുകള്‍ വകുപ്പ് വഹിക്കും. ജില്ലാതലത്തില്‍  രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കും കാഷ് അവാര്‍ഡുണ്ട്.
 

വിദ്യാഭ്യാസ സ്ഥാപനത്തെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രവും സ്ഥാപനങ്ങളുടെ പേരിലല്ലാതെ മത്സരിക്കുന്നവര്‍ തിരിച്ചറിയല്‍ രേഖയും ഹാജരാക്കണം.
 

കൂടുതല്‍ വിവരങ്ങള്‍ക്ക് 7593873354, 8943346185 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. ഈ മെയില്‍: foodsafetykottayam@gmail.com      
  (കെ.ഐ.ഒ.പി.ആര്‍ 773/19)

date