സംസ്ഥാനതല വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പരിശീലന പരിപാടിക്ക് തുടക്കമായി
പ്രളയദുരന്തങ്ങള്‍, പ്രകൃതിക്ഷോഭം, മറ്റപകടങ്ങള്‍ തുടങ്ങിയവ എങ്ങനെ നേരിടാമെന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ മൂന്നുദിവസത്തെ സംസ്ഥാനതല വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പരിശീലന പരിപാടിക്ക് ദേവികുളത്ത് തുടക്കമായി. സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട 300 യുവതിയുവാക്കള്‍ക്കായി നടത്തുന്ന പരിശീലന പരിപാടി സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു ഉദ്ഘാടനം ചെയ്തു. പ്രളയദുരന്തത്തില്‍ യുവതിയുവാക്കള്‍ രക്ഷാപ്രവര്‍ത്തനത്തിനായി മുന്നോട്ടുവന്നത് കേരളത്തിനു മാതൃകയാണെന്നും ജാതിമതഭേതമെന്യേ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ദേവികുളം പഞ്ചായത്തു മെമ്പര്‍ പി.കെ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം അംഗങ്ങളുള്ള സംഘടനയുടെ രണ്ടാം ഘട്ട സംസ്ഥാനതല പരിശീലന പരിപാടി 31 ന് അവസാനിക്കും. യോഗത്തില്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ആര്‍.എസ് കണ്ണന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ രാംകുമാര്‍, ആര്‍ മോഹനകുമാര്‍, ആന്റണി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ വി.എസ് ബിന്ദു, പോലീസ് കരാട്ടെ കോച്ച് വിനോദ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments