Skip to main content

മത്സരപ്പരീക്ഷാ പരിശീലനം എംപാനൽ ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന മത്സരപ്പരീക്ഷാ പരിശീലന ധനസഹായ പദ്ധതി എംപ്ലോയബിലിറ്റി എൻഹാൻസെമന്റ് പ്രോഗ്രാമിൻ എംപാനൽ ചെയ്യുന്നതിന് പ്രശസ്തമായ പരിശീലന സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിനകത്ത് അഞ്ച് വർഷത്തിലധികമായി പ്രവർത്തിക്കുന്ന, രജിസ്‌ട്രേഷൻ ഉളള, മെഡിക്കൽ/എൻജിനിയറിങ്, ബാങ്കിങ്, സിവിൽ സർവീസ്,  GATE/MAT/NET/UGC  എന്നീ മത്സരപരീക്ഷാ പരിശീലന കോഴ്‌സുകൾ നടത്തുന്ന സ്ഥാപനങ്ങളെയാണ് എംപാനൽ ചെയ്യുന്നത്. അപേക്ഷാഫോമിന്റെ മാതൃകയും, വിശദ വിവരങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനവും  www.bcdd.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷാ ഫോമും അനുബന്ധ രേഖകളും ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, അയ്യൻകാളി ഭവൻ നാലാം നില, കനകനഗർ, വെളളയമ്പലം, കവടിയാർ പി.ഒ, തിരുവനന്തപുരം-3 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അവസാന തിയതി ജൂൺ 15. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്കവിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം. ഫോൺ - എറണാകുളം മേഖലാ ഓഫീസ് - 0484 2429130, കോഴിക്കോട് മേഖലാ ഓഫീസ് - 0495 2377786.

പി.എൻ.എക്സ്. 1541/19

date