Post Category
ധര്‍മ്മടം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്; വിജ്ഞാപനം നാളെ
ധര്‍മ്മടം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ കോളനി കിഴക്കെപാലയാട് നിയോജക മണ്ഡലത്തിലേക്ക് ജൂണ്‍ 27ന് നടക്കുന്ന ഉപതെരഞ്ഞടുപ്പിന്റെ വിജ്ഞാപനം നാളെ
(മെയ് 31) പ്രസിദ്ധീകരിക്കും. ജൂണ്‍ 7 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 10നാണ് സൂക്ഷ്മ പരിശോധന. 12 വരെ പത്രിക പിന്‍വലിക്കാം. 28നാണ് വോട്ടെണ്ണല്‍.
ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ കെ രമേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചൊക്ലി സബ് രജിസ്ട്രാര്‍ വി സന്തോഷ് കുമാര്‍ (ആര്‍ ഒ), ധര്‍മ്മടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി വി പ്രസാദ്, ഇലക്ഷന്‍ വിഭാഗം സീനിയര്‍ സൂപ്രണ്ട് പ്രാണ്‍സിംഗ്, ഇലക്ഷന്‍ അസിസ്റ്റന്റ് കെ സനീഷ് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments