Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

പ്രൊബേഷന്‍ അസിസ്റ്റന്റ് നിയമനം
സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള  ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം.  തലശ്ശേരിയിലെ ഓഫീസില്‍ ജൂണ്‍ 12 ന് രാവിലെ 11 മണിക്ക് അഭിമുഖം നടക്കും.  എം എസ് ഡബ്ല്യു യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.  ജില്ലക്കാര്‍ക്കും രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന.  പ്രായം 40 വയസ് കവിയരുത്.      ഫോണ്‍: 0490 2344433, 9496456464.

എ പ്ലസ് നേടിയവരെ അനുമോദിക്കുന്നു
കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിന്ന് 2018-19 വര്‍ഷത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു തലങ്ങളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്നു.  അര്‍ഹരായ വിദ്യാര്‍ഥികള്‍ സ്വയം തയ്യാറാക്കിയ അപേക്ഷ, മാര്‍ക്ക്‌ലിസ്റ്റിന്റെ പകര്‍പ്പ്, ഫോട്ടോ, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ ആറിനകം കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം.

പോളിടെക്‌നിക് കോളേജ് പ്രവേശനം 
പയ്യന്നൂര്‍ ഗവ: റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്‌നിക് കോളേജിലെ 2019-20 വര്‍ഷത്തെ പ്രവേശനത്തിനുളള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.   എസ് എസ് എല്‍ സി ആണ് അടിസ്ഥാന യോഗ്യത.   www.Polyadmission.org വെബ് സൈറ്റ് വഴി ജൂണ്‍ 11 വരെ അപേക്ഷ സമര്‍പ്പിക്കാം.   ഓണ്‍ലൈന്‍ സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, എസ് എസ് എല്‍ സി, ജാതി, വരുമാനം, നേറ്റിവിറ്റി തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഏതെങ്കിലും പോളിടെക്‌നിക്കില്‍ ജൂണ്‍ 11 ന് വൈകുന്നേരം നാല് മണിക്ക് മുമ്പ് സമര്‍പ്പിക്കണം. പ്രവേശനം സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്‌നിക്ക് കോളേജില്‍ ഹെല്‍പ്പ് ഡസ്‌കിലേക്ക് വിളിക്കാം. ഫോണ്‍: 9447953128, 9605424654.

വൈദ്യുതി മുടങ്ങും
ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബ്ലാത്തൂര്‍, ബ്ലാത്തൂര്‍ ഐഡിയ, ബ്ലാത്തൂര്‍ വയല്‍, ചോലക്കരി, പൂക്കാടി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ(മെയ് 31) രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുല്ലാഞ്ഞിട, നെരുവമ്പ്രം, ചെങ്ങല്‍, അതിയടം, വീരന്‍ചിറ, മാടപ്പുറം, ശ്രീസ്ഥ ഭാഗങ്ങളില്‍ നാളെ(മെയ് 31) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മരുതായി കള്ള്ഷാപ്പ്, മരുതായി പാലം, മേറ്റടി, കിളിയങ്ങാട്, നാലാങ്കേരി, ഹരിപ്പെന്നൂര്‍, ചോലത്തോട്, മണ്ണൂര്‍, മുള്ള്യം ഭാഗങ്ങളില്‍ നാളെ(മെയ് 31) രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എക്കാല്‍മൊട്ട, അഞ്ചരക്കണ്ടി ടൗണ്‍, കുഴിമ്പാലോട് മൊട്ട ഭാഗങ്ങളില്‍ ഇന്ന്(മെയ് 31) രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

ഐ എച്ച് ആര്‍ ഡി പ്രവേശനം; തീയതി നീട്ടി
ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍ 2019-20 അധ്യയന വര്‍ഷത്തില്‍ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ എട്ടിന് വൈകിട്ട് അഞ്ച് മണി വരെ നീട്ടി.  ംംം.ശവൃറാുരേ.ീൃഴ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം.  ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പ് മറ്റ് അനുബന്ധങ്ങള്‍ സഹിതം ജൂണ്‍ 10 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജ് പ്രിന്‍സിപ്പലിന് സമര്‍പ്പിക്കേണ്ടതാണ്.

ഓണത്തിന് പറിക്കാന്‍ ഒരു കൊട്ട പൂവ്
ഓണത്തിന് തദ്ദേശീയമായി പൂക്കള്‍ ലഭ്യമാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ആരംഭിക്കുന്ന ഓണത്തിന് പറിക്കാന്‍ ഒരു കൊട്ട പൂവ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പുഷ്പ കൃഷിയുടെ പ്രോത്സാഹനവും നാടന്‍ പൂക്കളുടെ വിപണനവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ചെണ്ടുമല്ലി(ചെട്ടിപ്പൂവ്) യുടെ തൈകളാണ് 75 ശതമാനം സബ്സിഡിയോടെ കര്‍ഷക ഗ്രൂപ്പുകള്‍ക്ക് ലഭ്യമാക്കുക. ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കുന്നതിനായി 2019-20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 20 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കൃഷി വകുപ്പിന്റെ കീഴിലുള്ള ജില്ലാ കൃഷി തോട്ടം, കാങ്കോല്‍ ഫാം, പാലയാട് നഴ്സറി എന്നിവിടങ്ങളില്‍ നിന്ന് തൈകള്‍ കൃഷി ഭവനുകളില്‍ എത്തിക്കും. താല്‍പര്യമുള്ള കര്‍ഷക ഗ്രൂപ്പുകള്‍, സ്വയം സഹായ സംഘങ്ങള്‍, കുടുംബശ്രീകള്‍ എന്നിവര്‍ ജൂണ്‍ പത്തിനകം ബന്ധപ്പെട്ട കൃഷി ഭവനില്‍ അപേക്ഷിക്കണം. ജൂണ്‍ അവസാന വാരത്തോടെ കൃഷി ഭവനുകളില്‍ നിന്നും തൈകള്‍ വിതരണം ചെയ്യും.

വാഹനം ആവശ്യമുണ്ട്
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ഇരിണാവില്‍ പ്രവര്‍ത്തിക്കുന്ന ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ജൂണ്‍ 12 ന് ഉച്ചക്ക് ഒരു മണി വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും.  ഫോണ്‍: 0497 2867040.

ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.ഐ ടി ഐ യിലെ വെല്‍ഡര്‍ ട്രേഡിലേക്ക് ട്രെയിനിംഗ് ആവശ്യത്തിനായി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂണ്‍ 13 ന് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2835183.

അഭിമുഖം ജൂണ്‍ ഒന്നിന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് ജൂണ്‍ ഒന്നിന് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തുന്നു. അധ്യാപകന്‍(എം എസ് സി/ബി എസ് സി+ ബി എഡ്,  ബി സി എ/എം സി എ, ബി എ/എം എ ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്+ബി എഡ്), കായികാധ്യാപകന്‍(ബി പി ഇ ടി), ഹോസ്റ്റല്‍ വാര്‍ഡന്‍, റിസപ്ഷനിസ്റ്റ്,  അഡ്മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കസ്റ്റമര്‍ സ്‌പെഷ്യലിസ്റ്റ്, ഓഫീസ് സ്റ്റാഫ്, മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ്, അക്കൗണ്ടന്റ്, ഷോറും മാനേജര്‍(ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം), സോണല്‍ മാനേജര്‍(എംബിഎ) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാവുന്നതാണ്.  നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാം.  ഫോണ്‍: 0497 2707610.

അപേക്ഷ ക്ഷണിച്ചു
മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ 1 ഉം നേടിയവര്‍ക്ക് പാരിതോഷികം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.    അപേക്ഷ ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസില്‍ ജൂണ്‍ 29 ന് വൈകിട്ട് അഞ്ച് മണി വരെ സ്വീകരിക്കും.  അപേക്ഷയുടെ മാതൃക ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസിലും അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ ഓഫീസിലും ഡിവിഷന്‍ ഇന്‍സ്‌പെക്ടര്‍മാരുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും.

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക ക്യാമ്പ്
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വം പുതുക്കുന്നതിനും കുടിശ്ശിക ഒടുക്കുന്നതിനുമായി ഇന്ന്(മെയ് 31) രാവിലെ 10.30 മുതല്‍ ഉളിക്കല്‍ വ്യാപാരി ഭവനിലും കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തും ക്യാമ്പുകള്‍ നടക്കും.   ജൂണ്‍ 30 വരെ ക്ഷേമനിധി അംഗത്വം പുതുക്കുന്നതിനും കുടിശ്ശിക അടക്കുന്നതിനും സമയം അനുവദിച്ചിട്ടുണ്ട്.  

ആട് ലേലം
കൊമ്മേരി ഗവ.ആട് വളര്‍ത്ത് കേന്ദ്രത്തില്‍ നിന്നും 17 മുട്ടനാടുകളെ ജൂണ്‍ മൂന്നിന് രാവിലെ 11 മണിക്ക് ലേലം ചെയ്യും.  ഫോണ്‍: 0490 2302307.

ഫിഷറീസ് ബോര്‍ഡ് അംഗം തീരമേഖല സന്ദര്‍ശിക്കും
പരമ്പരാഗത കടലോര മത്സ്യത്തൊഴിലാളികളുടെയും ഉള്‍നാടന്‍ ശുദ്ധജല മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നങ്ങളും അഭിപ്രായങ്ങളും നേരിട്ടറിയുന്നതിനായി നാഷണല്‍ ഫിഷറീസ് ഡവലപ്‌മെന്റ് ബോര്‍ഡ് അംഗം ഉമേഷ് പോപ്പച്ചന്‍ ജൂണ്‍ 18 മുതല്‍ ജൂലൈ 30 വരെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ 9447283039, 8848176537 ല്‍ ലഭിക്കും.  ഇ മെയില്‍: nfdbuupochappan@rediffmail.com.

date