Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ജില്ലാ വികസന സമിതി യോഗം നാളെ

ജില്ലാ വികസന സമിതി യോഗം നാളെ(മെയ് 25) രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  

മാതൃകാ പരീക്ഷ 
ജൂണ്‍ 15 ന് പിഎസ്‌സി നടത്തുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ മെയ് 30 ന് മാതൃകാ പരീക്ഷ നടത്തുന്നു.  താല്‍പര്യമുള്ള  ഉദ്യോഗാര്‍ഥികള്‍ രാവിലെ 10 മണിക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍  എത്തേണ്ടതാണ്.  ഫോണ്‍: 0497 2700831.

അധ്യാപക അവാര്‍ഡ്; നോമിനേഷന്‍ ഫയല്‍ ചെയ്യാം
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കും പ്രഥമാധ്യാപകര്‍ക്കും 2018 ലെ ദേശീയ അധ്യാപക അവാര്‍ഡിനായുള്ള അപേക്ഷ ക്ഷണിച്ചു. നോമിനേഷനുകള്‍ ംംം.ാവൃറ.ഴീ്.ശി വെബ്‌സൈറ്റില്‍ www.nationalawartsdoteachers  ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത് നേരിട്ട് അപ്‌ലോഡ് ചെയ്യാവുന്നതാണ്.   അവസാന തീയതി ജൂണ്‍ 15 ന് രാത്രി 12 മണി വരെ.

ഗതാഗത നിയന്ത്രണം
ചൊവ്വ മമ്പറം റോഡ് പ്രവൃത്തിയുടെ ഭാഗമായി താഴെ ചൊവ്വ ഗേറ്റ് മുതല്‍ ചാല ജംഗ്ഷന്‍ വരെയുള്ള റോഡില്‍ ഇന്ന്(മെയ് 25) മുതല്‍ ജൂണ്‍ അഞ്ച് വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പി ഡബ്ല്യു ഡി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സാക്ഷരത മിഷന്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളില്‍ പ്രാവീണ്യം നേടുന്നതിന് താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. 14 വയസ് പൂര്‍ത്തിയായിരിക്കണം. നാല് മാസമാണ് കോഴ്‌സ് കാലാവധി. താല്‍പര്യമുള്ളവര്‍ കണ്ണൂര്‍ ബ്ലോക്ക് സാക്ഷരത മിഷന്‍ ഓഫീസുമായി ബന്ധപ്പെടുക.  ഫോണ്‍: 9495365907, 8075975494.

വൈദ്യുതി മുടങ്ങും
തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഞാറ്റുവയല്‍, റഹ്മത്ത് പള്ളി, മാര്‍ക്കറ്റ്, ഉണ്ടപ്പറമ്പ, മദ്രസ, സീതി സാഹിബ് എന്നീ ഭാഗങ്ങളില്‍ നാളെ(മെയ് 25) രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെമ്പല്ലിക്കുണ്ട്, വെങ്ങര, വെങ്ങമുക്ക്, ശാസ്ത നഗര്‍ എന്നീ ഭാഗങ്ങളില്‍ നാളെ(മെയ് 25) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിക്കും
തളിപ്പറമ്പ്, തലശ്ശേരി, ഇരിട്ടി സബ് ആര്‍ ടി ഓഫീസിന് കീഴിലുള്ള സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന (ഇഐബി) അതത് ഓഫീസിലെ ടെസ്റ്റിംഗ് ഗ്രൗണ്ടിലും കണ്ണൂര്‍ ആര്‍ ടി ഓഫീസിന് കീഴിലെ വാഹനങ്ങളുടെ പരിശോധന സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂളിലും മെയ് 29, ജൂണ്‍ ഒന്ന് തീയതികളില്‍ നടക്കും. മുഴുവന്‍ സ്‌കൂള്‍ അധികൃതരും അവരുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ പരിശോധനക്ക് ഹാജരാക്കി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണ്. സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04972 700566.

അപേക്ഷ ക്ഷണിച്ചു
അംഗപരിമിതരുടെയും വയോജനങ്ങളുടെയും ക്ഷേമത്തിനായും ലഹരി വസ്തുക്കളുടെ ഉപയോഗം കുറച്ച് ലഹരിക്കടിമകളായവരെ പരിചരിച്ച് പുനരധിവസിപ്പിക്കുന്നതുമായ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഗ്രാന്റ് ഇന്‍ എയ്ഡ് പദ്ധതികള്‍ പ്രകാരം 2019-20 വര്‍ഷത്തേക്ക് പ്രവര്‍ത്തന ധനസഹായം ലഭിക്കുന്നതിന് സന്നദ്ധസംഘടനകളില്‍ നിന്നും  അപേക്ഷ ക്ഷണിച്ചു. ദീന്‍ദയാല്‍ വികലാംഗ പുനരധിവാസ പദ്ധതി(ഡിഡിആര്‍എസ്), ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഫോര്‍ സീനിയര്‍ സിറ്റിസണ്‍സ്(ഐപിഒപി), ഇന്റഗ്രേറ്റഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ അഡിക്റ്റ്സ്( ഐആര്‍സിഎ) പദ്ധതികള്‍ പ്രകാരമാണ് ധനസഹായം നല്‍കുന്നത്. അപേക്ഷകള്‍ മെയ് 31 നകം ഓണ്‍ലൈന്‍ മുഖേന e-ANUDAAN(ngograntsje.gov.in) പോര്‍ട്ടലില്‍ ആവശ്യമായ രേഖകളോടൊപ്പം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.swdkerala.gov.in ല്‍ ലഭിക്കും ഫോണ്‍ 04712 306040. 

date