Skip to main content

താഴത്തങ്ങാടി സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ്  ഉദ്ഘാടനം ഇന്ന് (മെയ് 31) 

താഴത്തങ്ങാടി സപ്ലൈകോ  മാവേലി സ്റ്റോര്‍  സൂപ്പര്‍ മാര്‍ക്കറ്റായി പ്രവര്‍ത്തനമാ രംഭിക്കുന്നതിന്‍റെ ഉദ്ഘാടനം ഇന്ന് (മെയ് 31) രാവിലെ 10ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിക്കും. 

അഡ്വ. കെ സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെസി നൈനാന്‍ ആദ്യ വില്പന നടത്തും. ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, ബ്ലോക്ക് പഞ്ചായത്തംഗം എം.എസ് അരുണ്‍, സപ്ലൈകോ മേഖലാ മാനേജര്‍ പി.എന്‍ ഇന്ദിരാ ദേവി, ജില്ലാ സപ്ലൈ ഓഫീസര്‍ എം.പി. ശ്രീലത എന്നിവര്‍ സംസാരിക്കും. ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
(കെ.ഐ.ഒ.പി.ആര്‍ 819/19)

date