ഉപതിരഞ്ഞെടുപ്പ് 27ന്
ജില്ലയില്‍ ഒഴിവ് വന്ന കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16- നാട്ടുകല്‍ (സ്ത്രീ സംവരണം), മലമ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7- കടുക്കാംകുന്ന് ഈസ്റ്റ് (സ്ത്രീ സംവരണം) എന്നവിടങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 27ന് നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അറിയിച്ചു. രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് (മെയ് 31) രാവിലെ 11ന് പുറപ്പെടുവിക്കും. നാമനിര്‍ദേശപത്രികകള്‍ ഇന്ന് (മെയ് 31) മുതല്‍ ജൂണ്‍ ഏഴ് വരെയുളള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ ബന്ധപ്പെട്ട പഞ്ചായത്തിലെ വരണാധികാരിക്ക് സമര്‍പ്പിക്കാം. നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ജൂണ്‍ 10 നടക്കും. സ്ഥാനാര്‍ഥിത്വം ജൂണ്‍ 12 വൈകീട്ട് മൂന്ന് വരെ പിന്‍വലിക്കാം. വോട്ടെണ്ണല്‍ ജൂണ്‍ 28 രാവിലെ 10ന് ബന്ധപ്പെട്ട പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അറിയിച്ചു.
- Log in to post comments