Skip to main content

സ്വകാര്യ മേഖലയില്‍ അവസരം: അഭിമുഖം ജൂണ്‍ ഒന്നിന്

 

ജില്ലാ എംപ്ലോയ്ബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ജൂണ്‍ ഒന്നിന് രാവിലെ 10 ന് അഭിമുഖം നടക്കും. ഒഴിവുകളും യോഗ്യതകളും ചുവടെ:
(1) ബ്രാഞ്ച് മാനെജര്‍ - ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും
(2) ബ്രാഞ്ച് ക്രെഡിറ്റ് മാനെജര്‍- ബിരുദം
(3) കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഓഫീസര്‍ -പ്ലസ് ടു, ഇരുചക്ര ഡ്രൈവിങ് ലൈന്‍സന്‍സ്
(4) കസ്റ്റമര്‍ കെയര്‍ സര്‍വീസ് (പുരുഷന്‍)- പത്താം തരം
(5) ഡെലിവറി ബോയ് (പുരുഷന്‍)- പത്താം തരം, ഇരുചക്ര ഡ്രൈവിങ് ലൈന്‍സന്‍സ്
(6) കൗണ്ടര്‍ ഡ്യൂട്ടി  (പുരുഷന്‍)- പ്ലസ് ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം
(7) കാഷ്യര്‍ (പുരുഷന്‍)- ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം
(8) യൂണിറ്റ് മാനെജര്‍ (പുരുഷന്‍) - ബിരുദം 
(9) അഡൈ്വസര്‍ - പത്താം തരം (30നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മുന്‍ഗണന)
(10) റിസപ്‌നിസ്റ്റ് (സ്ത്രീ)- മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ മേഖലയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും (മൂന്ന് പകര്‍പ്പ്) ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും രജിസ്്‌ട്രേഷന്‍ ഫീസിനത്തില്‍ 250 രൂപയുമായി ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. മുമ്പ് രജിസ്റ്റര്‍ ചെയ്തവര്‍ രശീതി ഹാജരാക്കിയാല്‍ മതി. ഫോണ്‍: 0491-2505435, 9495621499.

date