Skip to main content

വനമിത്ര പുരസ്‌ക്കാരം വടയക്കണ്ടി നാരായണന്  

 

കോഴിക്കോട് ജില്ലയില്‍ ജൈവസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 2018 ലെ വനമിത്ര പുരസ്‌ക്കാരത്തിന് വടകര ചാനിയംകടവ് സ്വദേശി വടയക്കണ്ടി നാരായണന്‍ അര്‍ഹനായതായി അസി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കാവ്, കണ്ടല്‍ വനം, ഔഷധ സസ്യങ്ങള്‍ തുടങ്ങി ജൈവവൈവിധ്യമേഖലയില്‍ സ്തുത്യര്‍ഹ സംരക്ഷണ പ്രവര്‍ത്തനം നടത്തുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, കൃഷിക്കാര്‍ എന്നിവരെയാണ് വനം വകുപ്പ് അവാര്‍ഡിന് തെരഞ്ഞെടുക്കുന്നത്. 

 

 

date