Skip to main content

കിടപ്പിലായവര്‍ക്ക് റേഷന്‍ വാങ്ങാന്‍ ആളെ നിയമിക്കാം

 

    ഒറ്റയ്ക്കു താമസിക്കുന്ന കിടപ്പുരോഗികള്‍ക്ക് റേഷന്‍ സാധനങ്ങള്‍ വാങ്ങാനായി ആളെ നിയോഗിക്കാന്‍ പ്രോക്‌സി സംവിധാനം ഉപയോഗിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. അതേ റേഷന്‍ കടയുടെ പരിധിയിലുള്ള അയല്‍വാസിയേയോ അടുത്ത ബന്ധുവിനേയോ ഇതിനായി ചുമതലപ്പെടുത്താവുന്നതാണ്.  ചുമതലപ്പെടുത്തുന്നയാളുടെ വിരലടയാളം പതിപ്പിച്ച് റേഷന്‍ അനുവദിക്കുമെന്നും സപ്ലൈ ഓഫിസര്‍ പറഞ്ഞു.
(പി.ആര്‍.പി. 600/2019)

 

date