Skip to main content

മാനുഷിക പരിഗണന നല്‍കി ആനുകൂല്യങ്ങള്‍ അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

വിധവാ- വാര്‍ദ്ധ്യകാല പെന്‍ഷനുകള്‍ അനുവദിക്കുന്നതില്‍ ചെറിയ തടസങ്ങളുണ്ടെങ്കില്‍ അത് നീക്കി മനുഷത്വപരമായ നയത്തിലൂടെ അര്‍ഹരായവര്‍ക്ക് ആനുകൂല്യം ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. വിധവാ പെന്‍ഷന്‍ സംബന്ധിച്ച് അനങ്ങനടി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ഈ അഭിപ്രായം വ്യക്തമാക്കിയത്. 

മിശ്രവിവാഹം ചെയ്തതിന് ഊരു വിലക്കിയത് സംബന്ധിച്ച് ആലത്തൂര്‍ സ്വദേശി രാധാകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ചന്ദ്രനഗറിലെ സിഗ്‌നല്‍ സംവിധാനം സുരക്ഷിതമല്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ദേശീയ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രൊജക്ട് ഓഫീസര്‍, ജില്ലാ പോലീസ് മേധാവി എന്നിവരില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ര്‍ട്ട് തേടി. കെ.എസ്.ഇ.ബി ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിലെ താല്‍ക്കാലിക വാച്ച്മാന്‍മാരുടെ വേതനം  സംബന്ധിച്ചും പാലക്കാട് ഇലക്ട്രിക്കല്‍ ഡിവിഷണല്‍ എക്സിക്യുട്ടീവ് എഞ്ചിനീയറോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ഗസ്റ്റ് ഹൗസില്‍ നടന്ന അദാലത്തില്‍ 42 പരാതികളാണ് പരിഗണിച്ചത്. എട്ട് പരാതികള്‍ പരിഹരിച്ചു.

date