Skip to main content

ഇ.സി.ജി.ടെക്നീഷ്യന്‍ ഒഴിവ്

 

മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ഇ.സി.ജി.ടെക്നീഷ്യനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. വി.എച്ച്.എസ്.സി.  ഇ.സി.ജി. ആന്‍ഡ് ഓഡിയോ മെട്രിക്ക് ടെക്നീഷ്യന്‍ കോഴ്സ് പാസാവണം. പ്രവൃത്തി പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ ജൂണ്‍ മൂന്നിന് രാവിലെ 10ന് വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാന ആശുപത്രി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ 04924 224549.

date